ചൈന: ക്രൈസ്തവര്‍ക്കെതിരായ പീഢനം 300% വര്‍ദ്ധിച്ചു

Breaking News Global Top News

ചൈന: ക്രൈസ്തവര്‍ക്കെതിരായ പീഢനം 300% വര്‍ദ്ധിച്ചു
ബെയ്ജിംഗ് : 2014 ചൈനയിലെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം പീഢിത വരഷമായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായി നടന്ന പീഢനങ്ങള്‍ 300 ശതമാനമായി വര്‍ദ്ധിക്കുകയുണ്ടായി.

 

കഴിഞ്ഞ വര്‍ഷം മാത്രം, ക്രൈസ്തവര്‍ക്കെതിരയി മത പ്രവര്‍ത്തനം ആരോപിച്ച് 572 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത സഭകളിലെയും, ഹൌസ് ചര്‍ച്ചുകളിലെയും വിശ്വാസികള്‍ക്കെതിരായി ചാര്‍ജ്ജ് ചെയ്ത കേസുകളുടെ എണ്ണം 7,424-ല്‍ നിന്ന് 17884 ആയി വര്‍ദ്ധിച്ചു. ഇതില്‍ 1592 പേരും വിവിധ സഭാ നേതാക്കളാണ്‍.

 

യു.ഏസിലെ ടെക്സാസ് കേന്ദ്രീകരിച്ചുള്ള ക്രൈസ്തവ മിഷണറി സംഘടനയായ ചൈന ക്രിസ്ത്യന്‍ അസ്സോസിയേഷന്‍ (സി.എ.എ) കഴിഞ്ഞ ആഴ്ച പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ‍. സഭാ ആരാധന തടസ്സപ്പെടുത്തുക, ആരാധനയ്ക്കും, സഭാ ഹാളുകള്‍ പണിയുന്നതിനും വിലക്കേര്‍പ്പെടുത്തുക, ആരാധനാലയങ്ങള്‍ ഇടിച്ചു നിരത്തുക,

 

പൌരോഹിത്യ സഭകളിലെ ആരാധനാലയങ്ങള്‍ക്കു മുകളിലുള്ള കുരിശ് നീക്കം ചെയ്യുക, സഭാ നേതാക്കളേയും, പസ്റ്റര്‍മാരേയും, വിശ്വാസികളേയും റെയ്ഡു നടത്തി അറസ്റ്റു ചെയ്തു അന്യായമായി തടങ്കലില്‍ വയ്ക്കുക മുതലായവയാണ് പീഢനങ്ങള്‍ ‍. ഇതിനായി അധികാരികള്‍ പോലീസിനെ പ്രത്യേകമായി നിയോഗിച്ചിരിക്കുന്നു.

 

നടപടികളില്‍ പ്രധിഷേധിച്ച 499 സഭാ നേതാക്കള്‍ ഇപ്പോഴും ജയിലുകളില്‍ കഴിയുന്നു. ചൈനയില്‍ ക്രൈസ്തവ വിശ്വാസത്തിലേക്കു പുതുതായി കടന്നു വരുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരികയാണ്. ഇതോടൊപ്പം പീഢനങ്ങളും പെരുകുന്നു. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക..

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.