ക്യാന്‍സര്‍ വരില്ല; ഈ അഞ്ച് പച്ചക്കറികള്‍ സ്ഥിരമായി കഴിച്ചാല്‍

ക്യാന്‍സര്‍ വരില്ല; ഈ അഞ്ച് പച്ചക്കറികള്‍ സ്ഥിരമായി കഴിച്ചാല്‍

Breaking News Health

ക്യാന്‍സര്‍ വരില്ല; ഈ അഞ്ച് പച്ചക്കറികള്‍ സ്ഥിരമായി കഴിച്ചാല്‍

പുത്തന്‍ കാലഘട്ടത്തില്‍ പുതിയപുതിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരം കൃത്രിമ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ക്യാന്‍സര്‍ ‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.

നമ്മള്‍ കഴിക്കുന്ന പല ഭക്ഷണ പദാര്‍ത്ഥങ്ങളും ക്യാന്‍സര്‍ കോശങ്ങളെ വളര്‍ത്താനാണ് സഹായിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതിനായി ഭക്ഷണത്തില്‍ പച്ചക്കറികള്‍ ധാരാളമായി ഉപയോഗിക്കാന്‍ ശ്രമിക്കുക. ഇതില്‍ ക്യാന്‍സര്‍ കോശങ്ങളെ തടയുന്ന അഞ്ച് പച്ചക്കറികളുണ്ട്. അത് ഇവയാണ്.

ബ്രോക്കോളി: സള്‍ഫോറഫെയ്ന്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. സ്തനാര്‍ബുദത്തിന്റെ സാധ്യത കുറയ്ക്കുവാന്‍ ഈ ഘടകം സഹായിക്കുന്നു.

വിറ്റാമിന്‍ സി, കെ, എ, ഫോളേറ്റ് എന്നിവയും കാല്‍സ്യം, ഫോസ്ഫറസ്, ആന്റി ഓക്സിഡന്റുകള്‍ ‍, ഫൈബര്‍ ‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ബ്രോക്കോളി വന്‍ കുടല്‍ ക്യാന്‍സറിനുള്ള സാദ്ധ്യത കുറയ്ക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

തക്കാളി: തക്കാളി പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ ക്യാന്‍സര്‍ സാദ്ധ്യത കുറയ്ക്കുന്നു. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു.

വെളുത്തുള്ളി: വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അലിസിന്‍ എന്ന ഘടകം ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ സഹായിക്കുന്നു. വന്‍കുടല്‍ ക്യാന്‍സറിനുള്ള സാദ്ധ്യത കുറയ്ക്കുന്നു.

ബീന്‍സ്: നാരുകളും പ്രോട്ടീനും അടങ്ങിയ ബീന്‍സ് വന്‍കുടല്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. മുമ്പ് വന്‍കുടലില്‍ മുഴയുണ്ടായിരുന്നവര്‍ ഭക്ഷണത്തില്‍ ബീന്‍സ് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ചീര: ചീരപോലുള്ള ഇലക്കറികളില്‍ ബീറ്റാ കരോട്ടിന്‍, ല്യൂട്ടീന്‍ എന്നീ ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നു. ഇത് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.