കുട്ടികളെ അമിതമായി ചിട്ട പഠിപ്പിച്ചാലുള്ള ദോഷം: പഠനം

കുട്ടികളെ അമിതമായി ചിട്ട പഠിപ്പിച്ചാലുള്ള ദോഷം: പഠനം

Breaking News India Others

കുട്ടികളെ അമിതമായി ചിട്ട പഠിപ്പിച്ചാലുള്ള ദോഷം: പഠനം
ചെറിയ പ്രായത്തില്‍ത്തന്നെ കുട്ടികളെ ചിട്ട പഠിപ്പിക്കുന്ന പല മാതാപിതാക്കളുമുണ്ട്.

അമിതമായി ചിട്ട പഠിപ്പിക്കുന്ന മാതാപിതാക്കള്‍ തീര്‍ച്ചയായും അറിയേണ്ടതായ ഒരു പഠനമാണ് പുറത്തു വന്നിരിക്കുന്നത്.

കുട്ടിക്കാലത്ത് ഇത്തരം ചിട്ടകളിലൂടെ കടന്നുപോകുന്ന കുട്ടികളില്‍ വലുതാകുമ്പോള്‍ മറ്റുള്ളവരെ അപേക്ഷിച്ച് മാനസിക പ്രശ്നങ്ങള്‍ കൂടുതലായിരിക്കുമെന്നുള്ള പഠനമാണ് പുറത്തു വന്നിരിക്കുന്നത്.

മൂന്നു വയസ്സു പ്രായമുള്ള സദാ മാതാപിതാക്കളുടെ വിരോധത്തിനു പാത്രമാകുന്ന കുട്ടികളില്‍ സമപ്രായക്കാരെ അപേക്ഷിച്ച് ഒമ്പതു വയസ്സാകുമ്പോഴേക്കും അപകടകരമാം വിധത്തിലുള്ള മാനസിക പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു.

മൂന്നും, അഞ്ചും, ഒമ്പതും വയസ്സു പ്രായമുള്ള കുട്ടികളുടെ മാനസീകാരോഗ്യ ലക്ഷണങ്ങള്‍ വിലയിരുത്തിയാണു പഠനം നടത്തിയത്. 7500 ഓളം ഐറിഷ് കുട്ടികളെ ആസ്പദമാക്കിയാണ് പഠനം സംഘടിപ്പിച്ചത്.

അമിത ഉത്ക്കണ്ഠ, സാമൂഹിക ഇടങ്ങളില്‍നിന്നു വിട്ടുനില്‍ക്കല്‍ ‍, ആക്രമണോല്‍സുകമായ പെരുമാറ്റം, ഹൈപ്പര്‍ ആക്ടിവിറ്റി തുടങ്ങിയ ലക്ഷണങ്ങളെയും പരിശോധിക്കുകയുണ്ടായി.

ഇതില്‍ 10 ശതമാനം കുട്ടികളിലും ഇവ കണ്ടെത്തി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.