നാസയുടെ ഇലക്ട്രിക് വിമാനം ഈ വര്‍ഷം
ഹൂസ്റ്റണ്‍ : നാസയുടെ ഇലക്ട്രിക് വിമാനം ഈ വര്‍ഷം പറക്കും. ചിറകുകള്‍ക്കടിയില്‍ 14 പ്രൊപ്പല്ലറുകളാണ്.
എക്സ് 57 മാക്സ്വെല്‍ എന്നു പേരിട്ടിരിക്കുന്ന വിമാനത്തിനുണ്ടാകുക ലിഥിയം ബാറ്ററികളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പ്രൊപ്പല്ലറുകളാണ്.
എന്നാല്‍ സാധാരണ വിമാന ഇന്ധനത്തില്‍നിന്നും ലഭിക്കുന്ന ഊര്‍ജ്ജ ശക്തിയേക്കാള്‍ 50 മടങ്ങ് താഴെയായിരിക്കും ബാറ്ററികളില്‍നിന്നും ലഭിക്കുന്ന ശക്തി.
നാലു സീറ്റുള്ള എക്സ്-57 ഇറ്റലിയിലെ ടെക്നാം പി 2006 ടി ആണ് നിര്‍മ്മിച്ചിരിക്കുന്നത്.

