ഇറാന്‍ ചര്‍ച്ചില്‍ റെയ്ഡ്, പാസ്റ്റര്‍ ഉള്‍പ്പെടെ നാലു പേരെ തടവിലാക്കി

ഇറാന്‍ ചര്‍ച്ചില്‍ റെയ്ഡ്, പാസ്റ്റര്‍ ഉള്‍പ്പെടെ നാലു പേരെ തടവിലാക്കി

Breaking News Middle East

ഇറാന്‍ ചര്‍ച്ചില്‍ റെയ്ഡ്, പാസ്റ്റര്‍ ഉള്‍പ്പെടെ നാലു പേരെ തടവിലാക്കി

ടെഹ്റാന്‍ ‍: ഇറാനില്‍ ഭരണകൂടത്തിനെതിരായി നടന്നു വരുന്ന ജനങ്ങളുടെ പ്രതിഷേധത്തിനിടയിലും ക്രൈസ്തവര്‍ക്കെതിരായി പീഢനങ്ങള്‍ക്ക് ശമനമില്ല.

ഡിസംബര്‍ 26ന് വടക്കന്‍ ഇറാനില്‍ ബന്ദര്‍ അന്‍സാല നഗരത്തിലെ ഒരു ഹൌസ് ചര്‍ച്ചില്‍ രഹസ്യാന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡിനെത്തുടര്‍ന്നു പാസ്റ്റര്‍ ഉള്‍പ്പെടെ 4 പേരെ അറസ്റ്റു ചെയ്ത് തടവിലാക്കി.

പ്രാര്‍ത്ഥനാ യോഗം ക്രമീകരിച്ച പാസ്റ്റര്‍ അബ്ദുള്‍ റേസ (മത്തിയാസ്), ഭാര്യ അനാഹിത (ഹന്ന), മറ്റു രണ്ടു വിശ്വാസികള്‍ എന്നിവരെയാണ് തടങ്കലിലാക്കിയത്.

26-ന് പാസ്റ്ററും മറ്റു രണ്ടു പേരും അറസ്റ്റു ചെയ്യപ്പെട്ട് നഗരത്തിലെ ലകാന്‍ ജയിലിലേക്ക് മാറ്റപ്പെടുകയായിരുന്നു.

ജനുവരി 3-ന് ഹന്നയെ ബന്ദര്‍ അന്‍സാലിയിലെ ഇന്റലിജന്‍സ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റു ചെയ്തത്. ഇവരെ റാഷ്റ്റിലേക്ക് മാറ്റുകയും ചെയ്തു.

4 പേരും ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായവരാണ്. നട്ടെല്ലിന് പ്രശ്നങ്ങളുള്ള ഹന്നായുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കാകുലരാണ് വിശ്വാസികളും ബന്ധുക്കളും.

പാസ്റ്ററെയും വിശ്വാസികളെയും ഓര്‍ത്ത് പ്രാര്‍ത്ഥിക്കണമെന്ന് സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടു.

അറസ്റ്റു ചെയ്യപ്പെട്ടവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തരുതേ എന്നാണ് ദൈവജനത്തിന്റെ പ്രാര്‍ത്ഥന.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.