സുവിശേഷ പ്രസംഗകന്റെ കണ്ണില്‍ ആസിഡ് സ്പ്രേ ചെയ്തു

സുവിശേഷ പ്രസംഗകന്റെ കണ്ണില്‍ ആസിഡ് സ്പ്രേ ചെയ്തു

Africa Breaking News

സുവിശേഷ പ്രസംഗകന്റെ കണ്ണില്‍ ആസിഡ് സ്പ്രേ ചെയ്തു
കമ്പാല: ഉഗാണ്ടയില്‍ കമ്പാലയിലെ കാസബിക്കന്‍ ജില്ലയില്‍ സുവിശേഷ പ്രസംഗകനും ചര്‍ച്ച് പാസ്റ്ററുമായ ഫ്രാങ്ക് മുതബാസിയാണ് സുവിശേഷ വിരോധികളായ മുസ്ളീം മതമൌലികവാദികളുടെ ദാരുണമായ ആക്രമണത്തിന് വിധേയനായത്.

ഇദ്ദേഹത്തെ തന്ത്രപൂര്‍വ്വം കെണിയൊരുക്കി കണ്ണില്‍ ആസിഡ് തളിക്കുകയായിരുന്നു. ഗുരുതരമായി കണ്ണുപൊള്ളിയ പാസ്റ്റര്‍ ഫ്രാങ്കിന്റെ കണ്ണുകളുടെ കാഴ്ച നഷ്ടമായി.

ഡിസംബര്‍ 22-ന് കസബിക്കനിലെ ചര്‍ച്ചിനുള്ളില്‍ വൈകിട്ട് പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം അജ്ഞാതനായ ഒരു മുസ്ളീം ചര്‍ച്ചിനുള്ളിലേക്കു കടന്നു വന്നു ഇരുന്നു പ്രസംഗം ശ്രദ്ധിച്ചു. തനിക്ക് പ്രസംഗം ഇഷ്ടപ്പെട്ടെന്നും പാസ്റ്ററുടെ അഡ്രസും ചോദിച്ചു മനസ്സിലാക്കി.

യോഗത്തിനുശേഷം പാസ്റ്റര്‍ ഫ്രാങ്ക് അഞ്ചുമണിക്കൂര്‍ ദൂരം യാത്രയുള്ള തന്റെ എംബാരയിലെ വീട്ടിലേക്ക് കാറില്‍ പോകാനൊരുങ്ങി.

എന്നാല്‍ ഈ മുസ്ളീം തനിക്ക് ഒരു ലിഫ്റ്റ് നല്‍കണമെന്നും തന്റെ സ്ഥലത്ത് ഇറങ്ങിക്കൊള്ളാമെന്നും പറഞ്ഞു പാസ്റ്ററോടൊപ്പം കാറില്‍ കയറി. വണ്ടി പ്രധാന റോഡിലേക്ക് തിരിഞ്ഞപ്പോള്‍ മുതല്‍ ഇയാള്‍ ഫോണില്‍ ചിലരോടൊക്കെ സംസാരിച്ചുകൊണ്ടിരുന്നു.

താന്‍ നേരത്തെ പറഞ്ഞ തന്റെ ലക്ഷ്യസ്ഥാനത്ത് എത്തും മുമ്പേ വാഹനത്തിനു പുറത്തിറങ്ങുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഇതേത്തുടര്‍ന്നു പാസ്റ്റര്‍ വാഹനം നിര്‍ത്തിയപ്പോള്‍ പുറത്തിറങ്ങിയപ്പോള്‍ ഇസ്ളാമിക വേഷം ധരിച്ചെത്തിയ മറ്റു മൂന്നുപോര്‍ പാസ്റ്ററെ സമീപിച്ചുകൊണ്ട് വാതിലില്‍ക്കൂടി കൈയ്യില്‍ കരുതിവെച്ചിരുന്ന മാരകമായ ആസിഡ് പാസ്റ്റര്‍ ഫ്രാങ്കിന്റെ മുഖത്തേക്കൊഴിച്ചു.

ഞങ്ങളുടെ മതത്തിന്റെ ശത്രുവാണെന്നും വഞ്ചകനാണെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു. ഇതുമാത്രമേ പാസ്റ്റര്‍ക്ക് ഓര്‍മ്മയുള്ളു.

പിന്നീട് പാസ്റ്ററെ ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുഖം മുഴുവനും പൊള്ളിപ്പോയി. ഒരു കണ്ണിനു മാത്രമേ ഒരു മങ്ങല്‍ കാണാനാവു എന്ന് പാസ്റ്റര്‍ തന്നെ സന്ദര്‍ശിച്ചവരോടു പറഞ്ഞു.

ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ കഴിയുന്നില്ല. പാസ്റ്റര്‍ ഫ്രാങ്ക് മുമ്പ് കമ്പാല, മസാക്ക എംബിലെ, പല്ലാസ എന്നിവിടങ്ങളിലും ഉഗാണ്ടയിലെ പ്രമുഖ സ്ഥലങ്ങളിലെല്ലാം സുവിശേഷം പ്രസംഗിച്ച ദൈവദാസനാണ്.

തനിക്ക് വധഭീഷണിയുണ്ടായിരുന്നുവെന്ന് പാസ്റ്ററോട് അടുപ്പമുള്ളവര്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.