കാക്ക ചില്ലറക്കാരനല്ല; 17 വര്‍ഷം വരെ നിങ്ങളുടെ മുഖം ഓര്‍ത്ത് വച്ച് പ്രതികാരം ചെയ്യും

കാക്ക ചില്ലറക്കാരനല്ല; 17 വര്‍ഷം വരെ നിങ്ങളുടെ മുഖം ഓര്‍ത്ത് വച്ച് പ്രതികാരം ചെയ്യും

Breaking News Europe Others

കാക്ക ചില്ലറക്കാരനല്ല; 17 വര്‍ഷം വരെ നിങ്ങളുടെ മുഖം ഓര്‍ത്ത് വച്ച് പ്രതികാരം ചെയ്യും

ലോകത്ത് എവിടെയും കാണുന്ന ഒരു പക്ഷിയാണ് കാക്ക. സൂത്രക്കാരനും വൃത്തിക്കാരനുമാണ് നമ്മള്‍ ദിവസവും കാണുന്ന ഈ കാക്ക. എന്നാല്‍ കാക്കയെക്കുറിച്ച് ഞെട്ടിക്കുന്ന ഒരു വസ്തുതയാണ് ഈ അടുത്ത കാലത്ത് പക്ഷി വിദഗ്ദ്ധര്‍ കണ്ടെത്തിയിരിക്കുന്നത്.

മനുഷ്യര്‍ മാത്രമല്ല കാക്കകളും പ്രതികാര ബുദ്ധിയില്‍ മുന്നിലാണെന്നാണ് പുതിയ കണ്ടെത്തല്‍. തങ്ങളെ ഉപദ്രവിച്ച ഒരാളെ 17 വര്‍ഷം വരെ ഓര്‍ത്തുവച്ച് പ്രതികാരം ചെയ്യാന്‍ കാക്കകള്‍ക്കു കഴിയുമത്രെ.

വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫസര്‍ ജോണ്‍ മര്‍സ്ളഫിന്റെ ഗവേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

2006-ലാണ് കാക്കകളുടെ പ്രതികാരത്തെക്കുറിച്ച് ഗവേഷണം ആരംഭിച്ചത്. പരീക്ഷണത്തിനായി ജോണ്‍ ഒരു പ്രതത്തിന്റെ മുഖം മൂടി ധരിച്ച് 7 കക്കകളെ വലയിട്ട് പിടികൂടി. ശേഷം തിരിച്ചറിയാന്‍ ഉവയുടെ ചിറകുകളില്‍ അടയാളം ഇട്ടശേഷം പരിക്കേല്‍പ്പിക്കാതെ വിട്ടയച്ചു.

എന്നാല്‍ പിന്നീട് ആ 7 കാക്കകള്‍ തങ്ങളെ പിടികൂടിയ ആളെത്തേടി വന്നു. എപ്പോഴൊക്കെ കാമ്പസിലേക്ക് മുഖം മൂടി ധരിച്ച് ജോണ്‍ എത്തിയോ അപ്പോഴൊക്കെ കാക്കകള്‍ അദ്ദേഹത്തെ ആക്രമിച്ചു.

ഏകദേശം 7 വര്‍ഷത്തോളം കാക്കകള്‍ ആക്രമണം തുടര്‍ന്നു. 2013-നു ശേഷം കാക്കകളുടെ ആക്രമണം ക്രമേണ കുറയാന്‍ തുടങ്ങി. ഒടുവില്‍ തന്റെ പരീക്ഷണം തുടങ്ങി 17 വര്‍ഷത്തിനുശേഷം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ജോണ്‍ വീണ്ടും മാസ്ക് ധരിച്ച് പുറത്തിറങ്ങി. എന്നാല്‍ അന്ന് കാക്കകള്‍ അദ്ദേഹത്തെ ആക്രമിച്ചില്ല.

സസ്തനികളിലെ അമിഗ്ഡാലയക്ക സമാനമായ മസ്തിഷ്ക മേഖല കാക്കകള്‍ക്കുണ്ടെന്ന് ജോണ്‍ ഗവേഷണത്തില്‍ കണ്ടെത്തി. ഇത് വികാരങ്ങള്‍ പ്രോസസ് ചെയ്യുന്ന തലച്ചോറിന്റെ ഭാഗമാണ്.

കാക്കകള്‍ക്ക് മനുഷ്യന്റെ പെരുമാറ്റം സൂഷ്മമായി നിരീക്ഷിക്കാനും ഒപ്പം മനുഷ്യരുടെ മുഖങ്ങള്‍ തിരിച്ചറിയാനും കഴിയും.

തങ്ങള്‍ക്ക് പകയുള്ളവരോട് പ്രതികാരം ചെയ്യാന്‍ കാക്കകള്‍ക്ക് കഴിയുന്നു. മാത്രമല്ല മറ്റ് കാക്കകള്‍ക്ക് കൈമാറാനും ഇതുവഴി കൂട്ട ആക്രമണം നടത്താനും കാക്കകള്‍ക്ക് കഴിയും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.