കാലാവസ്ഥാ മാറ്റം: നൂറ്റാണ്ടിലൊരിക്കല്‍ നടന്നത് ഇപ്പോള്‍ 5 വര്‍ഷത്തിനുള്ളില്‍ സംഭവിക്കുന്നു
ന്യൂഡെല്‍ഹി: കാലാവസ്ഥാ മാറ്റത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ നല്‍കുകയാണ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സിഎന്‍ഇ) ഡയറക്ടര്‍ ജനറല്‍ സുനിത നരേന്‍.
കാലാവസ്ഥാ മാറ്റത്തിന്റെ അനന്തര ഫലങ്ങള്‍ ഓരോ നൂറ്റാണ്ടിലും ഒരിക്കല്‍ നടക്കുന്ന സംഭവങ്ങള്‍ ഇപ്പോള്‍ ഓരോ അഞ്ച് വര്‍ഷത്തിലും അതില്‍ താഴെയുള്ള കാലയളവിലും സംഭവിക്കുന്നു.
ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസങ്ങളില്‍ 93 ശതമാനം ദിവസങ്ങളിലും ഇന്ത്യയുടെ ചില ഭാഗങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള തീവ്ര കാലാവസ്ഥയെ അഭിമുഖീകരിച്ചതായി സിഎസ്ഇ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
റെക്കോര്‍ഡ് തകര്‍ക്കുന്ന സ്ഥിതി വിവരക്കണക്കുകള്‍ കാലാവസ്ഥാ വ്യത്യിനാത്തിന്റെ ആഘാതത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ട് പുറത്തുവിട്ട് സുനിത പറഞ്ഞു.
ഈ റിപ്പോര്‍ട്ട് ഒരു മുന്നറിയിപ്പാണ്. കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാന്‍ ആവശ്യമായ അടിയന്തിര നടപടിക്കുള്ള ആഹ്വാനമാണ്. ഇതിനെ അര്‍ത്ഥവത്തായ തോതില്‍ ചെറുക്കാന്‍ തിരുത്താന്‍ ഇന്നത്തെ വെല്ലുവിളികള്‍ നാളെ കൂടുതല്‍ വഷളാകുകയേ ഉള്ളു. അവര്‍ പറഞ്ഞു.
ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ രാജ്യത്ത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ മോശമാണ്. 2024-ല്‍ വര്‍ഷത്തിലെ ആദ്യത്തെ ഒമ്പത് മാസങ്ങളില്‍ 93 ശതമാനം ദിവസങ്ങളിലും ഇന്ത്യ അതിരൂക്ഷമായ സംഭവങ്ങളെ അഭിമുഖീകരിച്ചു.
274 ദിവസങ്ങളിലും 255-ലും ചൂടും, ഉയര്‍ന്ന തിരമാലകളും, ചുഴലിക്കാറ്റും, മിന്നലും, കനത്ത മഴയും, വെള്ളപ്പൊക്കവും, ഉരുള്‍പൊട്ടലും ഉണ്ടായെന്ന് ‘ഇന്ത്യ 2024’ : തീവ്രകാലാവസ്ഥാ സംഭവങ്ങളുടെ ഒരു വിലയിരുത്തല്‍ എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

