പച്ചവാഴപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

പച്ചവാഴപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

Breaking News Health

പച്ചവാഴപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍
നാം വാഴപ്പഴം ഇഷ്ടപ്പെടുന്നവരാണ്. കൂടുതല്‍ ആളുകളും പഴുത്ത വാഴപ്പഴമാണ് കഴിക്കുന്നത്.

എന്നാല്‍ പച്ച വാഴയ്ക്കാ കഴിച്ചാലുള്ള ഗുണങ്ങള്‍ പലര്‍ക്കും അറിയത്തില്ല എന്നതാണ് വസ്തുത. പ്രമേഹ രോഗികള്‍ പച്ചവാഴയ്ക്കായോ ചെറുതായി പഴുത്ത വാഴപ്പഴമോ കഴിക്കുന്നതാണ് നല്ലത്.

കാരണം ഇതില്‍ ഉയര്‍ന്ന പ്രതിരോധ ശേഷിയുണ്ട്. കൂടാതെ ഇവയില്‍ ഗ്ളൂക്കോസിന്റെ അളവ് കുറവാണ്. പച്ചവാഴക്കായില്‍ ഒരു പച്ചക്കറിയുടെ എല്ലാ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.

ഇവ നാരുകളാല്‍ സമ്പന്നമായതിനാല്‍ ശരീരത്തിനു വളരെ ഗുണം ചെയ്യും. അതുകൊണ്ടാണ് പണ്ടുമുതലേ വീടുകളില്‍ പച്ച ചക്ക, പച്ച മാങ്ങ, പാച്ചവാഴയ്ക്കാ എന്നിവ കറിവെയ്ക്കുന്നത്.

ശരീരത്തിലെ ബാക്ടീരിയകളുടെ ഭക്ഷണമാണ് നാരുകള്‍ ‍. ശരീരത്തിന്റെ ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും ബാക്ടീരിയയെ ആശ്രയിച്ചാണ് നടക്കുന്നത്.

പച്ച വാഴയ്ക്കാ കഴിച്ചാല്‍ ഇത് കുടലിനും വളരെ നല്ലതാണ്. പച്ച വാഴയ്ക്കാകളില്‍ പെക്റ്റിന്‍ എന്ന നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും വിശപ്പ് ഇല്ലാതാക്കുകയും ചെയ്യുന്നു.

ന്യൂ കാസ്റ്റിലെ ലീഡ്സ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ 1000ത്തോളം ആളുകളില്‍ നടത്തിയ പഠനത്തില്‍ രണ്ട് വര്‍ഷം ചെറുതായി പഴുത്ത വാഴപ്പഴം കഴിക്കുന്നവരില്‍ അര്‍ബുദങ്ങള്‍ വരാനുള്ള സാദ്ധ്യതകള്‍ മൂന്നില്‍ രണ്ട് വരെയായി കുറയുന്നതായി കണ്ടെത്തി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.