ബൈബിളിലെ ശീലോഹാം കുളം പൂര്‍ണ്ണമായും ഖനനം ചെയ്യും

ബൈബിളിലെ ശീലോഹാം കുളം പൂര്‍ണ്ണമായും ഖനനം ചെയ്യും

Breaking News Middle East

ബൈബിളിലെ ശീലോഹാം കുളം പൂര്‍ണ്ണമായും ഖനനം ചെയ്യും

യെരുശലേം: ബൈബിളില്‍ ഹിസ്ക്കിയാവ് രാജാവിന്റെ ഭരണകാലത്ത് നിര്‍മ്മിച്ച ജലസംഭരണിയായ ഇപ്പോള്‍ പുരാവസ്തു വകുപ്പ് നിയന്ത്രണത്തിലായിരിക്കുന്ന ശീലോഹം കുളം പൂര്‍ണ്ണമായും കുഴിച്ച് പൊതു ജനങ്ങള്‍ക്കായി തുറക്കുമെന്ന് യിസ്രായേല്‍ പുരാവസ്തു അതോറിറ്റി ചൊവ്വാഴ്ച അറിയിച്ചു.

യെരുശലേമിന്റെ പഴയ നഗരത്തിന്റെ തെക്കു കിഴക്കായി മതിലുകള്‍ക്ക് പുറത്താണ് ചരിത്ര പ്രാധാന്യമുള്ള ശീലോഹാം കുളം സ്ഥിതി ചെയ്യുന്നത്.

ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം ഈ സുപ്രധാന സൈറ്റ് കണ്ടെത്താനും ഓരോ വര്‍ഷവും യെരുശലേം സന്ദര്‍ശിക്കുന്ന ദശലക്ഷക്കണക്കിന് സന്ദര്‍ശകര്‍ക്ക് ഇവിടം സന്ദര്‍ശിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനുമുള്ള അവസരമാണ് ഒരുക്കുന്നതെന്ന് യെരുശലേം മേയര്‍ മോശെ ലയണ്‍ പറഞ്ഞു.

രണ്ടാം ദൈവാലയ കാലത്ത് യെരുശലേമിന് പുറത്തുനിന്ന് വരുന്ന ദശലക്ഷക്കണക്കിനു തീര്‍ത്ഥാടകര്‍ യെരുശലേം ദൈവാലയത്തിലേക്ക് കയറുന്നതിനു മുമ്പ് ആചാരപരമായി കുളിക്കാനായി ഉപയോഗിച്ചിരിക്കാമെന്നാണ് നിഗമനം.

ഗവേഷകര്‍ നഗരത്തിന്റെ പ്രധാന തെരുവിനെ തീര്‍ത്ഥാടന റോഡ് എന്നു വിളിക്കുന്നു. 2700 വര്‍ഷങ്ങള്‍ക്കു മുമ്പ് ഹിസ്ക്കിയാവ് രാജാവിന്റെ കീഴിലാണ് നിര്‍മ്മാണം നടന്നത്.

“അവന്‍ ഒരു കുളവും കല്‍പ്പത്തിയും ഉണ്ടാക്കി വെള്ളം നഗരത്തിനകത്തു വരുത്തയെന്ന് യഹൂദാ രാജാക്കന്മാരുടെ വൃത്താന്ത പുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ” (2 രാജാക്കന്മാര്‍ 202:20) എന്നു ബൈബിളില്‍ കാണുന്നു.

യേശു പിറവിയിലെ കുരുടനായവനു സൌഖ്യം നല്‍കിയ ചരിത്രവും യോഹന്നാന്റെ സുവിശേഷം 9:1-7 വരെയുള്ള ഭാഗങ്ങളില്‍ ശീലോഹാം കുളത്തെപ്പറ്റി പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.