ചൈനയില്‍ ഒറ്റ ദിവസംകൊണ്ട് 3.76 കോടി പേര്‍ക്ക് കോവിഡ്
ബീജിംഗ്: ഈ ആഴ്ച ഒറ്റ ദിവസംകൊണ്ട് മാത്രം ചൈനയില്‍ 3.76 കോടി പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കാമെന്ന് റിപ്പോര്‍ട്ട്.
ബുധനാഴ്ച ചേര്‍ന്ന ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്റെ യോഗത്തിന്റെ വിലിയിരുത്തലിലാണ് ഈ ഞെട്ടിക്കുന്ന ഉറവിടങ്ങളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.
കണക്കുകള്‍ ശരിയാണെങ്കില്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതില്‍ വലിയ രോഗവ്യാപനമാണിത്. ഡിസംബര്‍ 20-നാണ് രാജ്യത്ത് 3.76 കോടി പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കാമെന്ന് അധികൃതര്‍ പറയുന്നത്.
എന്നാല്‍ ഔദ്യോഗിക കണക്കില്‍ 3,049 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ഡിസംബറിലെ ആദ്യ ദിവസങ്ങള്‍ക്കിടെ 24.8 കോടി പേര്‍ക്ക് (ജനസംഖ്യയുടെ 18 ശതമാനം) കോവിഡ് ബാധിച്ചിരിക്കാമെന്നാണ് വിലയിരുത്തല്‍ .
സിചുവാന്‍ പ്രവിശ്യയിലും ബീജിംഗ് നഗരത്തിലും ഏകദേശം ആകെയുള്ളതില്‍ പകുതിയിലേറെ പേര്‍ക്ക് കോവിഡ് വന്നു കഴിഞ്ഞു. എന്നാല്‍ കേസുകളുടെ എണ്ണത്തില്‍ അധികൃതര്‍ എങ്ങനെ ഈ നിഗമനത്തിലെത്തിയതെന്നു വ്യക്തമല്ല.
അതേ സമയം കോവിഡ് ബാധിച്ച് മരിച്ചവരെ സംബന്ധിച്ച വിവരങ്ങള്‍ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന് പുറത്തുവിട്ടിട്ടില്ല.
കോവിഡിനോട് അനുബന്ധിച്ച് ന്യുമോണിയ ബാധിച്ച് മരിക്കുന്നവരുടെ കണക്കുകള്‍ മാത്രമേ പരിഗണിക്കുന്നുള്ളു എന്നാണ് സൂചന.

