ദൈവത്തിന്റെ പത്നി ആകണം; ദൈവത്തെ വിവാഹം കഴിച്ച് രാജസ്ഥാന്‍ യുവതി

ദൈവത്തിന്റെ പത്നി ആകണം; ദൈവത്തെ വിവാഹം കഴിച്ച് രാജസ്ഥാന്‍ യുവതി

Breaking News India

ദൈവത്തിന്റെ പത്നി ആകണം; ദൈവത്തെ വിവാഹം കഴിച്ച് രാജസ്ഥാന്‍ യുവതി

ജയ്പൂര്‍ ‍: ഓരോ പെണ്‍കുട്ടികളും വിവാഹ പ്രായമാകുമ്പോള്‍ അവര്‍ക്ക് ഓരോരോ മോഹങ്ങളുണ്ടല്ലോ. തങ്ങളുടെ ദാമ്പത്യ ജീവിതം എപ്രകാരമായിരിക്കണണെന്ന് മുന്‍കൂട്ടി മനസ്സില്‍ കാണുന്നവരാണ് അധികവും. അതിനായി പല ഡിമാന്റുകളും വയ്ക്കാറുമുണ്ട്.

എന്നാല്‍ മുപ്പതിന്റെ പടിവാതിലിലെത്തിക്കഴിഞ്ഞാല്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും ശകാരങ്ങളും കളിയാക്കലുകളും സഹിക്കാന്‍ കഴിയാത്തവരുമുണ്ട് സമൂഹത്തില്‍ ‍.

എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഒരു മുപ്പതുകാരി ചെയ്തതാണ് വൈറലായത്.

രാജസ്ഥാനിലെ ജയ്പൂരില്‍ നര്‍സിംഗ്പുര ഗ്രാമത്തിലെ പൂജാസിംഗ് എന്ന യുവതി ആരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുവാന്‍ നില്‍ക്കാതെ ദൈവത്തെ വിവാഹം കഴിച്ചിരിക്കുകയാണ്.

പിതാവിന്റെ എതിര്‍പ്പുകള്‍ വകവെയ്ക്കാതെ പൂജാസിംഗ് ചടങ്ങുകള്‍ നടത്തി സാങ്കല്‍പികമായി മഹാവിഷ്ണുവിനെ വിവാഹം കഴിക്കുകയായിരുന്നു. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബുരുദം നേടിയ പൂജയുടെ ഈ തീരുമാനം ഏവരെയും അമ്പരിപ്പിക്കുകയുണ്ടായി.

തന്റെ വെറൈറ്റി വിവാഹത്തിന്റെ പ്രധാന പ്രത്യേകതയും യുവതി വെളിപ്പെടുത്തുന്നു. നിസ്സാര കാര്യങ്ങള്‍ക്ക് ഭാര്യയും ഭര്‍ത്താവും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് കണ്ടിട്ടുണ്ട്.

ഇതുമൂലം അവരുടെ ജീവിതം ദുരിതപൂര്‍ണമാകും. സ്ത്രീകളാണ് കൂടുതലും അനുഭവിക്കേണ്ടി വരുന്നത്. വിവാഹം കഴിച്ചിട്ട് എനിക്കെന്റെ ജീവിതം ഇല്ലാതാക്കാന്‍ താല്‍പര്യമില്ല.

അതിനാലാണ് ഇങ്ങനെയൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്. ഡിസംബര്‍ 8-നായിരുന്നു ഈ അപൂര്‍വ്വ വിവാഹം നടന്നത്.

റിട്ടയേര്‍ഡ് ബിഎസ്എഫ് ഉദ്യോഗസ്ഥനായ പിതാവ് മകളുടെ തീരുമാനത്തെ ശക്തമായി എതിര്‍ക്കുകയും വിവാഹത്തില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്തു.

എന്നാല്‍ അമ്മ രത്തന്‍ കന്‍വാര്‍ മകളുടെ തീരുമാനത്തെ അംഗീകരിക്കുകയും കന്യാദാനം നടത്തുകയും ചെയ്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.