മൂങ്ങകള്‍ ശ്മശാനങ്ങളില്‍ താമസിക്കുന്നു, മരണവുമായി ബന്ധമുണ്ടോ? പഠനം പുറത്ത്

മൂങ്ങകള്‍ ശ്മശാനങ്ങളില്‍ താമസിക്കുന്നു, മരണവുമായി ബന്ധമുണ്ടോ? പഠനം പുറത്ത്

Breaking News India

മൂങ്ങകള്‍ ശ്മശാനങ്ങളില്‍ താമസിക്കുന്നു, മരണവുമായി ബന്ധമുണ്ടോ? പഠനം പുറത്ത്

പൂനെ: രാത്രി സഞ്ചിരികളായ മൂങ്ങകളെ ദുശ്ശകുനമായി കണക്കാക്കുന്നവര്‍ ഏറെയാണ്. ഇതിനു പ്രധാന കാരണങ്ങളിലൊന്ന് മൂങ്ങകള്‍ ശ്മശാനങ്ങളില്‍ സ്ഥിരവാസികളാണ് എന്നതാണ്.

മനുഷ്യരുടെ മരണങ്ങളുമായി മൂങ്ങകള്‍ക്ക് ബന്ധമുണ്ടോ? പൂനെ സര്‍വ്വകലാശാലയിലെ പരിസ്ഥിതി ശാസ്ത്രവിഭാഗത്തിലെയും കെഇഎം ഹോസ്പിറ്റലിലെയും, എല ഫൌണ്ടേഷനിലെയും ഗവേഷകര്‍ മൂങ്ങയുടെ സ്ഥിര താമസ താവളങ്ങളെ കുറിച്ചു നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് രസകരമായ വസ്തുതയാണ്.

പഠനത്തിനായി ഗവേഷകര്‍ വിവിധ മതക്കാരുടെ ശ്മശാനങ്ങളില്‍ സന്ദര്‍ശനം നടത്തുകയും അവിടെ മൂങ്ങകളുടെ സാന്നിദ്ധ്യമുണ്ടോ എന്നു പരിശോധിക്കുകയും ചെയ്യുകയുണ്ടായി. പൂനെ ജില്ലയിലെ 57 സെമിത്തേരികളിലാണ് സംഘം പഠനം നടത്തിയത്.

പഠനത്തില്‍ മിക്ക ശ്മശാനങ്ങളിലും മൂങ്ങളുടെ സജീവ സാന്നിദ്ധ്യം കണ്ടെത്തുകയുണ്ടായി.

എന്നാല്‍ ഇത് അന്ധവിശ്വാസങ്ങളില്‍ പറയുന്നതുപോലെ മരണങ്ങളുമായി ബന്ധമുള്ളതുകൊണ്ടല്ലെന്നും പകരം അനുകൂല സാഹചര്യങ്ങള്‍ ഇവിടെ ഈ പക്ഷികള്‍ക്ക് ലഭിക്കുന്നതിനാലാണെന്നും കണ്ടെത്തി.

മൂങ്ങകള്‍ പ്രേതങ്ങള്‍ സംസാരിക്കുന്നത് കേള്‍ക്കുന്നു, മൂങ്ങകള്‍ മന്ത്രവാദികളാണ്, മൂങ്ങയെ കാണുന്നതോ, കേള്‍ക്കുന്നതോ അശുഭ സൂചനകളാണെന്നും ഉള്ളത് വിവിധ തരത്തിലുള്ള മനുഷ്യന്റെ കെട്ടുകഥകളാണെന്നും ഗവേഷകര്‍ക്ക് സ്ഥാപിക്കാനായിരുന്നു പഠനം.

ഇതിനായി മൂന്നു പ്രധാനപ്പെട്ട മതവിഭാഗങ്ങളിടെ ശ്മശാനങ്ങളില്‍ നടത്തിയ പഠനത്തില്‍ മിക്ക ശ്മശാനങ്ങളും കുറ്റിച്ചെടികളും, പുല്ലും കയറി കാടുപിടിച്ച അവസ്ഥയിലുള്ളതാണെന്നും ഇവിടെ ഇഴജെന്തുക്കള്‍ ‍, എലികള്‍ ‍, ചെറുപക്ഷികള്‍ എന്നിവ താവളമാക്കിയതും കണ്ടെത്തി.

ഇത് മൂങ്ങകള്‍ക്ക് അനുകൂലമായ ആവാസ വ്യവസ്ഥ നല്‍കുകയും മൂങ്ങകള്‍ക്ക് ഭക്ഷണം എളുപ്പം ലഭിക്കുന്നതിനും അവസരം ഒരുക്കുന്നു. ഇതാണ് മൂങ്ങകള്‍ സെമിത്തേരികളിലും പരിസരത്തും വസിക്കാന്‍ തിരഞ്ഞെടുക്കുന്നതിനു കാരണമായ വസ്തുതയെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.