ജോര്‍ജിയായില്‍ 18 ലക്ഷം വര്‍ഷം പഴക്കമുള്ള മനുഷ്യ പല്ല് കണ്ടെത്തി
ടിബിലിസി: ജോര്‍ജ്ജിയായില്‍ 18 ലക്ഷം വര്‍ഷം പഴക്കമുള്ള മനുഷ്യ പല്ല് കണ്ടെത്തി.
ജോര്‍ജ്ജിയായില്‍ തലസ്ഥാനമായ ടിബിലിസിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഒറോസ്മണി ഗ്രാമത്തില്‍ ഗവേഷണത്തിന്റെ ഭാഗമായി നടത്തിയ ഖനനത്തിലാണ് സുപ്രധാന കണ്ടെത്തല്‍ .
ആഫ്രിക്കയുടെ പുറത്ത് ആദിമ മനുഷ്യരുണ്ടായിരുന്നുവെന്നതിന്റെ ഏറ്റവും പുതിയ തെളിവാണിതെന്ന് ഗവേഷകര്‍ പറയുന്നു.
90 കളിലും 2000ത്തിന്റെ തുടക്കത്തിലും ഇവിടെ നിന്ന് 18 ലക്ഷം വര്‍ഷം പഴക്കമുള്ള മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയതായി ദ ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു.
ജോര്‍ജ്ജിയന്‍ നാഷണല്‍ മ്യൂസിയത്തിലെ പുരാവസ്തു ഗവേഷകനായ ജിയോര്‍ജി കൊപലായാനിയുടെ നേതൃത്വത്തിലുള്ള സംഘം 2019-ലാണ് ജോര്‍ജ്ജിയായില്‍ ഖനനം തുടങ്ങിയത്.
എന്നാല്‍ 2020-ല്‍ കോവിഡ് പിടിമുറുക്കിയതോടെ ഖനനം താല്‍ക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഖനനം പുനരാരംഭിച്ചു.
അപ്പോഴാണ് ചരിത്രാതീത കാലത്തെ ഉപകരണങ്ങളും മനുഷ്യപല്ലും വംശംനാശം സംഭവിച്ച ജീവികളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയത്.

