മതാടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണമില്ലെന്ന് അമിത്ഷാ

മതാടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണമില്ലെന്ന് അമിത്ഷാ

Breaking News India

മതാടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണമില്ലെന്ന് അമിത്ഷാ
ബംഗളുരു: മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയില്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.

ന്യൂനപക്ഷത്തിന് സംവരണം നടപ്പാക്കിയത് ഭരണഘടന പ്രകാരമല്ല. പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായാണ് മുന്‍ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നടപ്പാക്കിയതെന്നും അമിത്ഷാ ആരോപിച്ചു.

കര്‍ണാടകയിലെ ബിദറില്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ.

മുസ്ളീം വിഭാഗത്തിനുള്ള നാലു ശതമാനം ഒബിസി സംവരണംഎടുത്തു കളയാന്‍ കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

പകരം ലിംഗായത്, വൊക്കലിംഗ വിഭാഗങ്ങള്‍ക്ക് സംവരണം വീതിച്ചു നല്‍കാനായിരുന്നു ബിജെപി സര്‍ക്കാരിന്റെ തീരുമാനം. ഒബിസിയില്‍ ഉള്‍പ്പെട്ടിരുന്ന മുസ്ളീങ്ങളെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള 10 ശതമാനം സംവരണത്തിലേക്ക് മാറ്റാനും തീരുമാനിച്ചിരുന്നു.

പരിവര്‍ത്തിത ക്രൈസ്തവരുടെ സംവരണ വിഷയത്തിലടക്കം കേന്ദ്ര സര്‍ക്കാരും സമാനമായ നിലപാട് നേരത്തെ സ്വീകരിച്ചിട്ടുണ്ട്.

മുസ്ളീം സംവരണം എടുത്തു കളഞ്ഞ കര്‍ണാടക സര്‍ക്കാരിന്റെ നടപടി നിയമ യുദ്ധത്തിലേക്ക് വഴിമാറിയിട്ടുണ്ട്.

രാജ്യസഭാ മുന്‍ ഡപ്യൂട്ടി ചെയര്‍മാന്‍ റഹ്മാന്‍ഖാന്റെ നേതൃത്വത്തില്‍ മുസ്ളീം സമുദായത്തില്‍ നിന്നുള്ള നിയമസഭാംഗങ്ങളും നേതാക്കളും യോഗം ചേര്‍ന്ന് ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുകയും കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.