ഇന്തോനേഷ്യയില്‍ പാസ്റ്ററടക്കം 10 പേരെ ക്രിമിനലുകള്‍ കൊലപ്പെടുത്തി
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പാപ്പുവയില്‍ ക്രിമിനലുകളുടെ വെടിയേറ്റ് പാസ്റ്റര്‍ അടക്കം 10 യാത്രക്കാര്‍ കൊല്ലപ്പെട്ടു.
പാപ്പുവയിലെ നഡുഗ റീജന്‍സിയില്‍ കൊനിയാം ജില്ലയില്‍ നോഗോലൈറ്റ് ഗ്രാമത്തിലാണ് സംഭവം. ഒരു ചര്‍ച്ച് കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാന്‍ ട്രക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഇന്തോനേഷ്യന്‍ ഗോസ്പല്‍ ക്യാമ്പ് ചര്‍ച്ചിന്റെ ശുശ്രൂഷകനായ എലിയാസര്‍ ബാനര്‍ (54) ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് കൊല്ലപ്പെട്ടത്.
രണ്ടുപേരുടെ നില ഗുരുതരമാണ്.
വെസ്റ്റ് പാപ്പുവന്‍ ലിബറേഷന്‍ ആര്‍മി എന്ന സായുധ സംഘത്തിന്റെ തലവന്‍ എഗിയാനസ് കൊഗോയുടെ സംഘത്തില്‍പ്പെട്ട 20 ആയുധ ധാരികള്‍ ട്രക്ക് വഴിയില്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിക്കാനുള്ള ശ്രമത്തിനിടയില്‍ വെടിവെയ്ക്കുകയായിരുന്നു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ഇന്തോനേഷ്യയിലെ ജസ്റ്റിസ് ആന്‍ഡ് പീസ് ഡെസ്ക് അറ്റ് ദ കമ്മ്യൂണിയന്‍ ചര്‍ച്ച്സ് എക്സിക്യൂട്ടീവ് സെക്രട്ടറി റവ. ഹെന്റെക് ലോക്ടി ഉള്‍പ്പെടെയുള്ള ക്രൈസ്തവ നേതാക്കള്‍ രംഗത്തു വരികയുണ്ടായി.

