പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ടതായ ആഹാര ക്രമം
പ്രമേഹ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
അശ്രദ്ധയും ആഹാര ക്രമത്തിലെ ചിട്ടയില്ലായ്മയും പ്രമേഹം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. ഗോതമ്പ് കഴിച്ചാല്‍ ഷുഗര്‍ കുറയും, അരിയാഹാരം കഴിച്ചാല്‍ ഷുഗര്‍ കൂടും എന്നാണ് പലരുടെയും ധാരണ.
ഇത് തെറ്റാണ്. രണ്ടിലും അടങ്ങിയിട്ടുള്ള അന്നജത്തിന്റെ അളവ് ഒന്നുതന്നെയാണ്. പച്ചക്കറികള്‍ ധാരാളം ഉപയോഗിക്കുക, കുറച്ചു പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നതിലും തെറ്റില്ല. ആപ്പിള്‍ , ഓറഞ്ച്, പേരയ്ക്കാ, ഞാവല്‍പ്പഴം എന്നിവ ശീലിക്കണം. മത്സ്യം, ചിക്കന്‍ എന്നിവയും ഉപയോഗിക്കാം.
മധുരം തീര്‍ത്തും ഒഴിവാക്കണം. പഞ്ചസാര ചേര്‍ത്ത പാല് , ചായ, ശര്‍ക്കര, മദ്യം, പുകവലി എന്നിവ തീര്‍ത്തും ഒഴിവാക്കണം. കപ്പ, ഉരുളക്കിഴങ്ങ് എന്നിവ കഴിക്കരുത്. പച്ചനെല്ലിക്കാ നീര് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് അതിരാവിലെ കഴിക്കുക.
മൂന്ന് കൂവളത്തില ചവച്ചു കഴിക്കുക. രണ്ട് വെണ്ടക്കായ് വട്ടം ചെത്തി തലേദിവസം ഒരു ഗ്ളാസ് വെള്ളത്തിലിട്ട് രാവിലെ വെണ്ടയ്ക്കാ നീക്കിയശേഷം കഴിക്കുക.

