നിത്യ യൌവ്വനം നിലനിര്‍ത്താനുള്ള പരീക്ഷണം വിജയമെന്ന് ഗവേഷകര്‍

നിത്യ യൌവ്വനം നിലനിര്‍ത്താനുള്ള പരീക്ഷണം വിജയമെന്ന് ഗവേഷകര്‍

Breaking News Health Top News

നിത്യ യൌവ്വനം നിലനിര്‍ത്താനുള്ള പരീക്ഷണം വിജയമെന്ന് ഗവേഷകര്‍

സാന്‍ഡിയോഗോ: മനുഷ്യന്റെ ഏറ്റവും വലിയൊരു ആഗ്രഹമാണ് നിത്യ യൌവ്വനം നിലനിര്‍ത്തുക എന്നത്.

പല പഠനങ്ങളും പരീക്ഷണങ്ങളും വര്‍ഷങ്ങളായി നടന്നു വരുന്നു. ഇപ്പോള്‍ ഏറ്റവും പുതിയൊരു പരീക്ഷണം വിജയത്തിലേക്ക് എത്തിയെന്നാണ് ഒരു കൂട്ടം ഗവേഷകര്‍ പറയുന്നത്.

കാലിഫോര്‍ണിയായിലെ ഗവേഷകരാണ് ഇതിനു പിന്നില്‍ ‍. ശരീരത്തിലെ കോടിക്കണക്കിനു കോശങ്ങള്‍ വളരുകയും പ്രായമാവുകയും വിഭജിക്കുകയും ചെയ്യുക വഴിയാണ് നമ്മള്‍ വളര്‍ന്നു വലുതാകുന്നത്. കോശ വളര്‍ച്ചയുടെ ഗതി തലതിരിക്കാനായാല്‍ കോശം പ്രായമാവുന്നതും അതുവഴി ശരീരത്തിനെ വാര്‍ദ്ധക്യം ബാധിക്കുന്നതും തടയാനാകും.

സെല്ലുലാര്‍ റെജുവിനേഷന്‍ അഥവാ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് എലികളുടെ പ്രായം കുറച്ചുകൊണ്ടാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ ഈ മേഖലയില്‍ വിജയം കൈവരിച്ചിരിക്കുന്നത്.

കാലിഫോര്‍ണിയായിലെ സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് യമനാകാട്രാന്‍സ്ക്രിപ്ഷന്‍ ഘടകങ്ങള്‍ എന്നറിയപ്പെടുന്ന തന്മാത്രകള്‍ ഉപയോഗിച്ച് എലികളുടെ കോശങ്ങളെ ഭാഗീകമായി യുവത്വമുള്ളതാക്കി മാറ്റി അവയുടെ പ്രായം കുറച്ചത്.

ശരീരത്തില്‍ പലതരം കോശങ്ങളുണ്ട്. അവയില്‍ ഓരോന്നിനും വിഭജിച്ച് അതിന്റെ തന്നെ തരമായി മാറാനേ കഴിയു. ഏതു കോശമായി മാറാനും കഴിവുള്ള പ്രത്യേകതരം കോശങ്ങള്‍ നമ്മുടെ ശരീരത്തിനുണ്ട്. അവയാണ് വിത്തു കോശങ്ങള്‍ അഥവാ സ്റ്റെ സെല്ലുകള്‍ ‍. ഈ വിത്തു കോശങ്ങളുടെ ഉല്‍പ്പാദനത്തില്‍ പ്രധാന പങ്കു വഹിക്കുന്നത് നാലു പ്രൊട്ടീന്‍ തന്മാത്രകളാണ്.

യമനാകാട്രാന്‍സ്ക്രിപ്ഷന്‍ ഘടകങ്ങള്‍ പല തരത്തിലുള്ള എലികളുടെ ശരീരത്തിലേക്ക് കുത്തിവച്ചശേഷം നടത്തിയ പരിശോധനയില്‍ അവയുടെ വൃക്കകളും ചര്‍മ്മവും പുനരുജ്ജീവനത്തിന്റെ അടയാളം കാണിച്ചു.

എന്നാല്‍ പ്രായം കുറഞ്ഞതിനുശേഷം അവയുടെ ശരീരത്തില്‍ കാന്‍സറോ അതുപോലെ മറ്റ് യാതൊരു ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടായില്ല.
ഭാവിയില്‍ ഈ പഠനത്തിന്റെ തുടര്‍ച്ച സുരക്ഷിതമായി മനുഷ്യരിലും നടത്താനാകും. മനുഷ്യരിലും കോശങ്ങള്‍ പ്രായമാകുന്നത് തടയാനാകും. കൂടാതെ ഇത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ‍, കാന്‍സര്‍ എന്നിവയുടെ അപകട സാധ്യതയും കുറയ്ക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

എലികളില്‍ നടത്തിയ ഈ പരീക്ഷണം സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറായ യുവാന്‍ കാര്‍ലോസ് പറഞ്ഞത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.