പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ ഫലം മാരക രോഗങ്ങളെന്ന് പഠനം
പ്രഭാത ഭക്ഷണം ഒരു ദിവസം ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും നമ്മെ നിലനിര്‍ത്തുന്ന ഒന്നാണ്.
എന്നാല്‍ ഈ സത്യം അറിഞ്ഞോ അറിയാതെയോ നമ്മില്‍ പലരും തിരക്കുകള്‍ക്കിടയില്‍ പ്രഭാത ഭക്ഷണത്തെ അവഗണിക്കുകയാണ് പതിവ്.
ഈ പ്രവണത നമുക്ക് ദോഷമുണ്ടാക്കുന്നതാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്കുന്നു. അള്‍സര്‍ മുതല്‍ അസ്ഥിയുടെ ആരോഗ്യം ക്ഷയിക്കല്‍ വരെ ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ .
ടൈപ്പ് 2 പ്രമേഹത്തിനുള്ള സാദ്ധ്യത വളരെയാണ്. ടെന്‍ഷന്‍ , പിരിമുറുക്കം തുടങ്ങിയവും ഇതേത്തുടര്‍ന്നു രക്ത സമ്മര്‍ദ്ദവും ഇത്തരക്കാരെ കാത്തിരിക്കുന്നുവെന്നാണ് മുന്നറിയിപ്പ്.
ദിവസം മുഴുവന്‍ ഉറക്കക്കുറവും, മന്ദതയും ആണ് മറ്റൊരു പ്രശ്നം. ഭാവിയില്‍ ഓര്‍മ്മക്കുറവും ഉണ്ടായേക്കാം. പഠന കാലത്ത് പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് പഠന മികവിനെ ബാധിക്കും.
ഡയറ്റിംഗിന്റെ ഭാഗമായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരേറെയാണ്. ഇത് നല്ലതല്ല, പലതരം ആരോഗ്യ പ്രശ്നങ്ങളും ഒപ്പം അമിത വണ്ണവുമാണ് ഫലം.
അതുപോലെ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരില്‍ ദഹന പ്രശ്നങ്ങളും അസിഡിറ്റിയും സാധാരണമായി കാണുന്നുണ്ട്. എന്തെങ്കിലും കുറച്ചു മാത്രം കഴിക്കുകയല്ല; മറിച്ച് സമീകൃത ആഹാരം തന്നെ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം.

