ശര്‍ക്കര നിരവധി ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടം
ഇന്ന് ശര്‍ക്കര ഉപയോഗിക്കാത്ത വീടുകള്‍ കുറവാണ്. പഞ്ചസാരയ്ക്കു പകരമായി ശര്‍ക്കരയാണ് നമ്മള്‍ ഉപോഗിച്ചു വരുന്നത്. അതുകൊണ്ട് പ്രയോജനവുമുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു.
ശരീരത്തിന്റെ ആരോഗ്യത്തിനു സഹായകരമായ നിരവധി ഘടകങ്ങള്‍ ശര്‍ക്കരയില്‍ അടങ്ങിയിട്ടുണ്ട്. ദഹനത്തിനും ശരീര ഭാരം കുറയ്ക്കുന്നതിനും ശര്‍ക്കര വളരെയേറെ ഉപകരിക്കുന്നു. ഭക്ഷണശേഷം ശര്‍ക്കര കഴിക്കുന്നത് ദഹന രസങ്ങളുടെ ഉദ്പ്പാദനത്തിനു സഹായിക്കുന്നു.
കുടലിന്റെ ആരോഗ്യത്തിനും, മലസംബന്ധമായ പ്രശ്നങ്ങള്‍ക്കും ദഹനപ്രക്രീയയ്ക്കും ശര്‍ക്കര ഉത്തമമാണ്. ആന്റി ഓക്സിഡന്റ് ഗുണങ്ങളാല്‍ സമ്പുഷ്ടമായ ശര്‍ക്കര ശരീരത്തിനു പ്രകൃതിദത്തമായി പ്രയോജനപ്പെടുന്നു. മുഖക്കുരു, കറുത്ത പാടുകള്‍ , ചുളിവുകള്‍ എന്നിവ ഉണ്ടാകുന്നത് ഒരു പരിധിവരെ തടയുകയും ചെയ്യുന്നു.
ശര്‍ക്കര, മുള്‍ട്ടാനി മിട്ടി, തൈര്, വെള്ളം എന്നിവയുടെ മിശ്രിതം തയ്യാറാക്കി തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുന്നത് മുടി വളരാന്‍ സഹായിക്കും.
ദിവസവും ഒരു ചെറിയ കഷണം ശര്‍ക്കര ഭക്ഷണശേഷം കഴിക്കുന്നത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളി രക്തശുദ്ധി വരുത്താന്‍ ഉത്തമമാണ്.

