പാസ്റ്ററുടെ 15 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട ബൈബിള്‍ കിട്ടി, ഒപ്പം ഇതിലൂടെ ഒരാത്മാവും

പാസ്റ്ററുടെ 15 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട ബൈബിള്‍ കിട്ടി, ഒപ്പം ഇതിലൂടെ ഒരാത്മാവും

Breaking News USA

പാസ്റ്ററുടെ 15 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട ബൈബിള്‍ കിട്ടി, ഒപ്പം ഇതിലൂടെ ഒരാത്മാവും
ഒക്ലഹോമ: അമേരിക്കയില്‍ 15 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട ബൈബിള്‍ പാസ്റ്റര്‍ക്ക് തിരികെ ലഭിച്ചു.

ഒപ്പം ഈ ബൈബിളിലൂടെ യേശുക്രിസ്തുവിങ്കലേക്കു കടന്നുവന്ന ഒരു യുവാവും. ദൈവത്തിന്റെ തിരുവചനം ജീവിപ്പിക്കുന്നത് എന്ന പരമസത്യം ഒരിക്കല്‍ക്കൂടി പരസ്യമായി വെളിപ്പെട്ടതില്‍ ഏവര്‍ക്കും അഭിമാനിക്കാം.

അമേരിക്കയിലെ ഒക്ലഹോമിലെ തുള്‍സയില്‍ സൌത്ത് ലൂവിസ് അവേയിലെ വിക്ടറി ചര്‍ച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ പോള്‍ ഡോഗെര്‍ട്ടിയാണ് ദൈവം ചെയ്ത ഒരത്ഭുത പ്രവര്‍ത്തിയുടെ ഭ്രമിപ്പിക്കുന്ന കഥ എന്ന പേരില്‍ സ്വന്തം അനുഭവത്തിലൂടെ സോഷ്യല്‍ മീഡിയായില്‍ പോസ്റ്റു ചെയ്തത്.

15 വര്‍ഷം മുമ്പ് ഡോഗെര്‍ട്ടിയുടെ സ്വന്തം ബൈബിള്‍ എവിടെയോ നഷ്ടപ്പെട്ടു. സാധാരണ ചെറുപ്പക്കാര്‍ക്ക് സംഭവിച്ചതുപോലെ താനും കരുതി. എന്നാല്‍ ജനുവരി ആദ്യം തന്റെ സഭയില്‍ ഒരു ചെറുപ്പക്കാരന്‍ കടന്നുവന്നു. ഇദ്ദേഹത്തിന്റെ പേര് ക്ളെയ്ട്ടന്‍ എന്നാണ്. തന്റെ കൈവശം ഇരിക്കുന്ന ഒരു പഴയ ബൈബിള്‍ കാണിച്ചുകൊണ്ട് ഇത് പാസ്റ്ററുടേതാണോ എന്നു ചോദിക്കുകയുണ്ടായി. ആദ്യം അല്ല എന്നു ഡോഗെര്‍ട്ടി മറുപടി പറഞ്ഞു.

ബൈബിളിന്റെ മുന്‍ പേജില്‍ പാ. ഡോഗെര്‍ട്ടി എന്നു എഴുതിയിരുന്നു. ഇതുപ്രകാരമാണ് ക്ളെയ്ട്ടണ്‍ പാസ്റ്ററെ തേടിവന്നത്. ബൈബിള്‍ തുറന്നു നോക്കിയപ്പോള്‍ ഉല്‍പ്പത്തി മുതല്‍ വെളിപ്പാട് വരെയുള്ള ഭാഗങ്ങള്‍ക്ക് ഷോര്‍ട്ട് കുറിപ്പുകളും പ്രധാനപ്പെട്ട വാക്യങ്ങള്‍ അടിവരയിട്ടതും കാണുകയുണ്ടായി. തന്റെ കൈയ്യക്ഷരം ആണിതെന്നും അതിനാല്‍ തന്റെ 15 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട ബൈബിളാണിതെന്നും പാസ്റ്റര്‍ക്ക് മനസ്സിലായി.

ക്ളെയ്ട്ടണ്‍ തുടര്‍ന്നുപറഞ്ഞു എനിക്ക്10 വര്‍ഷം മുമ്പ് ഒരു അഭയ കേന്ദ്രത്തില്‍ നിന്നുമാണ് ഈ ബൈബിള്‍ കിട്ടിയത്. അന്നു മുതല്‍ ഈ ബൈബിള്‍ ഞാന്‍ വായിക്കാറുണ്ട്. പ്രത്യേകിച്ച് ചില കാര്യങ്ങള്‍ ഇതില്‍ കുറിച്ചു വെച്ചതും അടിവരയിട്ടതുമായ വാക്യങ്ങള്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്തു.

അതിനാല്‍ ബൈബിള്‍ എന്നെ വളരെയധികം സ്വാധീനിക്കുകയും യേശുക്രിസ്തുവിങ്കലേക്കു സ്വയം സമര്‍പ്പിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നു എന്റെ എല്ലാത്തരം ജീവിതപ്രവര്‍ത്തികളില്‍നിന്നും മോചനം നേടുകയുണ്ടായി. ഇപ്പോള്‍ ഞാന്‍ യേശുക്രിസ്തുവിന്റെ സമ്പൂര്‍ണ്ണ ദൈവപൈതലായിത്തീര്‍ന്നു.

ഈ ബൈബിള്‍ ഇതുവരെ ഞാനെന്റെ അമൂല്യ നിധിയായി സൂക്ഷിക്കുകയായിരുന്നു. ഞാന്‍ മാത്രമല്ല എന്റെ കുടുംബവും കുട്ടികള്‍ ഉള്‍പ്പെടെ ക്രിസ്തുവിങ്കലേക്കു കടന്നുവരികയും ചെയ്തു. ഇതാണ് യഥാര്‍ത്ഥ ജീവിതം അന്നു മനസ്സിലായി.

തന്റെ മിഡില്‍ ‍, ഹൈസ്ക്കൂള്‍ പഠന കാലത്ത് ഉപയോഗിച്ചിരുന്ന ബൈബിളാണ് അന്ന് നഷ്ടപ്പെട്ടതെന്നും അത് 15 വര്‍ഷത്തിനുശേഷം കണ്ടെത്തിയെന്നും അതിനേക്കാളുപരി വിലയേറിയ ആത്മാക്കള്‍ ഈ ബൈബിള്‍ മൂലം ക്രിസ്തുവിങ്കലേക്കു കടന്നുവരാനിടയായത് ദൈവത്തിന്റെ ഒരു അത്ഭുത പ്രവര്‍ത്തിയാണെന്നും പാസ്റ്റര്‍ പോള്‍ ഡോഗെര്‍ട്ടി പോസ്റ്റു ചെയ്യുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.