ഉള്ളി അരിയുമ്പോള്‍ ഇനി കണ്ണുകള്‍ നിറയില്ല; ബദല്‍ ഉള്ളിയുമായി ഗവേഷകര്‍
ലണ്ടന്‍ : ഉള്ളി അരിയുമ്പോള്‍ എത്ര കഠിന ഹൃദയമുള്ളവരുടെയും കണ്ണുകള്‍ നിറയാറുണ്ട്. ഇനി കണ്ണുനീര് വരാത്ത പുതിയ തരം ഉള്ളി വികസിപ്പിച്ച്
ഗവേഷകര്‍ . യു.കെ.യിലെ വെയ്റ്റ് റോസ് സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയാണ് ഈ വ്യത്യസ്ത ഉള്ളി അവതരിപ്പിച്ചിരിക്കുന്നത്. ‘സണിയന്‍സ്’ എന്ന ബ്രാന്‍ഡ് നാമത്തിലുള്ള ഇവ യു.എസില്‍ വളര്‍ത്തിയെടുക്കുന്നതും കണ്ണിന് അസ്വസ്ഥതയുണ്ടാക്കാത്ത തരം ആദ്യത്തെ ഇനവുമാണ്.
ഉള്ളി ഉപയോഗിക്കുമ്പോള്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇവ പ്രയോജനകരമായിരിക്കും. സാധാരണ ഉള്ളിയുടെ മറ്റെല്ലാ ഗുണങ്ങളും ഇവയ്ക്കുമുണ്ട്. വെയ്റ്റ്റോസിന്റെ തിരഞ്ഞെടുത്ത സ്റ്റോറുകളിലും ഓണ്‍ലൈനിലൂടെയും ജനുവരി 18 മുതലാണ് ഇവ പൊതുജനങ്ങള്‍ക്ക് ലഭിക്കുക.
വിവിധയിനം ഉള്ളികളിലെ ക്രോസ് ബ്രീഡിംഗിലൂടെയാണ് ഇവ വികസിപ്പിച്ചിരിക്കുന്നത്.
ഉള്ളി അരിയുമ്പോള്‍ നമ്മുടെ കണ്ണുകളില്‍ സള്‍ഫറിക് ആസിഡ് രൂപപ്പെടുന്നതാണ് അസ്വസ്ഥതകള്ക്കിടയാക്കുന്നത്.
ഉള്ളി ഡിന് -പ്രെ പ്പനെതിയന് എസ്-ഓക്സൈഡ് എന്ന രാസവസ്തു പുറപ്പെടുവിക്കുകയും ഇത് നമ്മുടെ കണ്ണിലെ ഗ്രന്ഥികളെ ഉത്തേജിപ്പിച്ച് കണ്ണുനീര് പുറത്തു വരാന്‍ കാരണമാക്കുകയും ചെയ്യുന്നു.
എന്നാല്‍ ഈ പ്രക്രീയ കണ്ണിനെ ഹാനികരമാക്കുന്നില്ലെന്നാണ് ഗവേഷകരുടെ വാദം.

