വിവാഹമോചനം നേടിയ യുവതി വിവാഹം കഴിച്ചത് വളര്‍ത്തു നായയെ
ലണ്ടന്‍ : ഭര്‍ത്താവില്‍നിന്നും വിവാഹ മോചനം നേടിയ യുവതി വിവാഹം കഴിച്ചത് വളര്‍ത്തു നായയെ. ഭര്‍ത്താവില്‍നിന്നും ലഭിക്കാത്ത സന്തോഷം ഇപ്പോള്‍ തന്റെ പുതിയ ഭര്‍ത്താവില്‍നിന്നും ലഭിക്കുന്നുണ്ടെന്നാണ് ലണ്ടന്‍ സ്വദേശിയായ അമാന്‍ഡ റോജേഴ്സ് പറയുന്നത്.
അമാന്‍ഡ തന്റെ വളര്‍ത്തു നായയായ ഷെബയെയാണ് വിവാഹം കഴിച്ചത്. താന്‍ തന്നെയാണ് ഷെബയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. ഞാന്‍ മുട്ടുകുത്തി നിന്ന് വിവാഹ അഭ്യര്‍ത്ഥന നടത്തി.
അപ്പോള്‍ ഷെബ അതെ എന്നു പറഞ്ഞതായി വാല് ആട്ടിത്തില്നിന്നു എനിക്കു മനസിലായി. അതോടെ വിവാഹം കഴിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.
ഷെബയെ നാളുകളായി എനിക്ക് അറിയാമല്ലോ അമാന്‍ഡ പറയുന്നു. വധുവിനും വരനും വേണ്ടിയുള്ള വിവാഹ വസ്ത്രങ്ങളും അമാന്‍ഡ തന്നെയാണ് ഉണ്ടാക്കിയത്.
ക്ഷണിക്കപ്പെട്ട ബന്ധുക്കളും കൂട്ടുകാരും മാത്രമാണ് വിവാഹത്തിന് ഉണ്ടായിരുന്നത്. വരണമാല്യം ചാര്‍ത്തിയശേഷം ഭര്‍ത്താവിന് ചുംബനം നല്കി. അതോടെ ചടങ്ങുകള്‍ തീര്‍ന്നു.
ഇപ്പോള്‍ സന്തോഷവതിയാണ് ഞാന്‍ അമാന്‍ഡ പറയുന്നു.

