ഷേക്കേലിനു മൂല്യം കൂടി; ലോകത്തെ ഏറ്റവും ചിലവേറിയ നഗരം ടെല്‍ അവീവ്

ഷേക്കേലിനു മൂല്യം കൂടി; ലോകത്തെ ഏറ്റവും ചിലവേറിയ നഗരം ടെല്‍ അവീവ്

Breaking News Europe

ഷേക്കേലിനു മൂല്യം കൂടി; ലോകത്തെ ഏറ്റവും ചിലവേറിയ നഗരം ടെല്‍ അവീവ്

ലണ്ടന്‍ ‍: യിസ്രായേല്‍ കറന്‍സിയായ ഷേക്കെല്‍ ഡോളറിനെതിരെ മൂല്യം ഏറിയതിനെത്തുടര്‍ന്നു യിസ്രായേല്‍ നഗരിയായ ടെല്‍ അവീവ് ലോകത്തിലെ ഏറ്റവും ചിലവേറിയ നഗരമായി തിരഞ്ഞെടുക്കപ്പെട്ടു.

പീരീസിനെയും സിംഗപ്പൂരിനെയും പിന്നിലാക്കിയാണ് ടെല്‍ അവീവ് ഒന്നാം സ്ഥാനത്തെത്തിയത്. ലോകമെമ്പാടും നാണ്യപ്പെരുപ്പം വലിയ വെല്ലുവിളി ഉയര്‍ത്തുന്നതിനിടയിലാണ് യിസ്രായേല്‍ നഗരം ജീവിതച്ചെലവിന്റെ കാര്യത്തില്‍ മുമ്പന്തിയില്‍ വന്നത്.

ഒറ്റയടിക്ക് അഞ്ച് രാജ്യങ്ങളെ പിന്തള്ളിയാണ് ടെല്‍ അവീവ് ഈ റെക്കോര്‍ഡില്‍ എത്തിയതെന്ന് ഇക്കോണമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് വെളിപ്പെടുത്തുന്നു. 173 വന്‍ നഗരങ്ങളെ താരതമ്യപ്പെടുത്തിയപ്പോഴാണ് ഇത്.

ഷേക്കെലിന്റെ മൂല്യവര്‍ദ്ധന കൂടാതെ നിത്യോപയോഗ സാധന വിലയും ഗതാഗത ചിലവും കുതിച്ചുകയറിയതും കാരണമായി.

ടെല്‍ അവീവ് കഴിഞ്ഞാല്‍ ജീവിതച്ചെലവിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് പാരീസും സിംഗപ്പൂരുമാണ്. സൂറിച്ച്, ഹോങ്കോങ്, ന്യുയോര്‍ക്ക് എന്നീ നഗരങ്ങളാണ് തൊട്ടു പിന്നില്‍ ‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.