പച്ചക്കറികളിലെ വിഷാംശങ്ങള്‍ ഒഴിവാക്കാന്‍
പഴങ്ങളിലും പച്ചക്കറി സാധനങ്ങളിലും മാരകമായ വിഷാംശങ്ങള്‍ തളിക്കുന്നതായി നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ട്.
ഇവയുടെ പുറംതൊലിയിലാവും കീടനാശിനി സാന്നിദ്ധ്യം ഉണ്ടാവുക. അതുകൊണ്ട് അവ നന്നായി കഴുകി എടുക്കുന്നത് നമുക്ക് ആരോഗ്യ സുരക്ഷിതത്വം നല്കിത്തരുന്നു. പഴങ്ങളും പച്ചക്കറി സാധനങ്ങളും മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയശേഷം വെള്ളത്തില്‍ കഴുകി കളായാന്‍ സാധിക്കും.
ഇതിനായി വിനാഗിരി, മഞ്ഞള്‍ , സോഡിയം ബൈകാര്‍ബണേറ്റ്, കറിയുപ്പ്, ആല്‍ക്കഹോള്‍ എന്നിവയുടെ ലായനികളില്‍ മുക്കി വെയ്ക്കുന്നതും ഏറെക്കുറെ വിഷരഹിതമായികിട്ടാന് സഹായിക്കുന്നു.
മുന്തിര പോലുള്ള പഴങ്ങളുടെ പുറംതൊലിയില്‍ നിന്നാണ് പലപ്പോഴും കീടനാശിനി വിഷം ജ്യൂസുകളില്‍ എത്തുന്നത്. പഴത്തൊലികള്‍ കൂടി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വിവിധ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളില്‍ പലപ്പോഴും കീടനാശിനി അംശങ്ങള്‍ ഉണ്ടാകും.
അതുപോലെ പല തവണ തണുത്ത വെള്ളത്തില്‍ കഴുകിയാല്‍ 75 മുതല്‍ 80 ശതമാനം വരെ കീടനാശിനികള്‍ ഒഴുകി പോകും. മുന്തിരി, ആപ്പിള്‍ , പേരയ്ക്കാ, മാങ്ങ, തക്കാളി, വെണ്ട മുതലായവയയെല്ലാം തണുത്ത വെള്ളത്തില്‍ നിരവധി തവണ കഴുകിയാല്‍ വിഷവിമുക്തമാക്കപ്പെടും.
നന്നായി കഴുകുമ്പോള്‍ കീടനാശിനി കണങ്ങള്‍ വെള്ളത്തില്‍ അലിഞ്ഞു പോവുകയല്ല, മറിച്ച് കഴുകലിന്റെ ഭാഗമായി പ്രതലത്തില്‍ നിന്ന് ഇളകി ഒഴുകി പോവുകയാണ് ചെയ്യുന്നത്.

