മുളപ്പിച്ച പയറിന്റെ ഗുണങ്ങള്‍
പ്രോട്ടീനിന്റെ കലവറയാണ് ചെറുപയര്‍ . ഇത് മുളപ്പിച്ച് ഉപയോഗിക്കുന്നതുമൂലം എല്ലാ വിധത്തിലും വലിയ പ്രയോജനം ലഭിക്കുന്നു.
രാവിലെ വെറും വയറ്റില്‍ മുളപ്പിച്ച പയര്‍ കഴിക്കാവുന്നതാണ്. ഇതുമൂലം രോഗപ്രതിരോധ ശേഷി ലഭിക്കുന്നു. മുളപ്പിച്ച പയര്‍ ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച് പിച്ച് നില നിയന്ത്രിച്ചു നിറുത്തുന്നതില്‍ സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റി നല്ല കൊളസ്ട്രോളിനെ സംരക്ഷിക്കുന്നു.
മുളപ്പിച്ച പയറില്‍ എന്‍സൈമുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു ഇത് ദഹന പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്നു. അകാല വാര്‍ദ്ധക്യം തടയുന്നു.
അനവധി ആന്റി ഓക്സിഡന്റുകള്‍ മുളപ്പിച്ച പയറില്‍ ഉണ്ട്. വാര്‍ദ്ധ്യക്യത്തിനു കാരണമാകുന്ന എ.എന്‍ .എ കളുടെ നാശം തടയാന്‍ മുളപ്പിച്ച പയറുകൊണ്ട് സാധിക്കുന്നു. അതുപോലെ രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുവാനും മുളപ്പിച്ച പയര്‍ കഴിക്കുന്നതുമൂലം പ്രയോജനം ഉണ്ടാകുന്നു.

