5800 വര്‍ഷം പഴക്കമുള്ള സ്ത്രീയുടെയും, പുരുഷന്റെയും അസ്ഥികൂടങ്ങള്‍ കണ്ടെടുത്തു
ഏതന്‍സ്: ദക്ഷിണ ഗ്രീസിലെ പ്രസിദ്ധമായ അലെപൊട്രെയാ ഗുഹയില്‍ നിന്ന് ഏകദേശം 5800 വര്‍ഷം പഴക്കമുണ്ടെന്നു കരുതുന്ന സ്ത്രീയുടെയും പുരുഷന്റെയും അസ്ഥികൂടങ്ങള്‍ കണ്ടെടുത്തതായി ഗവേഷകര്‍ .
ഡി.എന്‍എ. ടെസ്റ്റിലൂടെയാണ് അസ്ഥികൂടങ്ങള്‍ സ്ത്രീയുടെയും പുരുഷന്റെയുമാണെന്ന് തിരിച്ചറിഞ്ഞത്. പരസ്പരം ആലിംഗനം ചെയ്ത നിലയിലാണ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്.
2013-ല്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതാണെന്നും എന്നാല്‍ പരിശോധനകള്‍ നീണ്ടു പോയതിനാലാണ് പുറത്തുവിടാന്‍ വൈകിയതെന്നുമാണ് ഗവേഷണത്തിനു നേതൃത്വം നല്കിയ പപ്പതസ്സിയു പറഞ്ഞു. 20 വയസ്സുള്ളപ്പോള്‍ മരിച്ചതാകാമെന്നാണ് നിഗമനം. കൂടുതല്‍ ടെസ്റ്റുകള്‍ നടന്നു വരികയാണ്

