ബംഗ്ളാദേശ് പ്രധാനമന്ത്രി വംശഹത്യ നടത്തുന്നു; ന്യൂനപക്ഷങ്ങള്‍ ആക്രമണത്തിനിരയാകുന്നു: ഹസീന
ബംഗ്ളാദേശ് പ്രധാനമന്ത്രി വംശഹത്യ നടത്തുന്നു; ന്യൂനപക്ഷങ്ങള്‍ ആക്രമണത്തിനിരയാകുന്നു: ഹസീന ബംഗ്ളാദേശ് ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസിനെതിരെ കടുത്ത ആരോപണങ്ങളുമായി മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. യൂനുസ് വംശഹത്യ നടത്തുകയാണെന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്നും ഹസീന ആരോപിച്ചു. ന്യുയോര്‍ക്കില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു ഹസീനയുടെ വിമര്‍ശനം. അധികാരത്തില്‍നിന്നും പുറത്തായി രാജ്യം വിട്ടതിനുശേഷം ആദ്യമായാണ് ഹസീന ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. ഇന്ന് എനിക്കെതിരെ വംശഹത്യ ആരോപിക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ യൂനുസ് ആണ് വംശഹത്യ നടത്തുന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് അവര്‍ അത് നടപ്പിലാക്കുന്നത്. […]
Continue Reading