അമേരിക്കന്‍ ക്രൈസ്തവനെ ഉത്തരകൊറിയ വിട്ടയച്ചു

അമേരിക്കന്‍ ക്രൈസ്തവനെ ഉത്തരകൊറിയ വിട്ടയച്ചു സോള്‍ ‍: ഉത്തരകൊറിയയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന കുറ്റം ആരോപിച്ച് അറസ്റ്റു ചെയ്ത് തടവിലാക്കിയ മൂന്നുപേരില്‍ ഒരാള്‍ക്ക് മോചനം. യു.എസ്. പൌരനായ ജെഫ്രി ഫൌളിനെയാണ് (56) വിട്ടയച്ചത്. കഴിഞ്ഞ ഏപ്രിലില്‍ ജെഫ്രിയെയും, മാത്യു മില്ലര്‍ ‍, കെന്നത്ത് ബേ എന്നിവരേയും അറസ്റ്റു ചെയ്തിരുന്നു. കൊറിയയില്‍ വടക്കന്‍ തുറമുഖ നഗരമായ ചോങ് ജിന്നിലെ ഒരു നൈറ്റ് ക്ലബ്ബിന്റെ ശൌചാലയത്തില്‍ നിന്നും ഒരു ബൈബിള്‍ കണ്ടെത്തിയിരുന്നു. ഇത് ഇവര്‍ ചെയ്തതാണെന്ന ആരോപണത്തിന്മേലാണ് അറസ്റ്റ്. […]

Continue Reading

പി.സി.ഐ ഹൂസ്റ്റ്ണ്‍ ചാപ്റ്റര്‍, മ്യൂസിക്കല്‍ നൈറ്റ്

  പി.സി.ഐ ഹൂസ്റ്റ്ണ്‍ ചാപ്റ്റര്‍, മ്യൂസിക്കല്‍ നൈറ്റ് പി.സി.ഐ ഹൂസ്റ്റ്ണ്‍ ചാപ്റ്റര്‍ ഒരുക്കുന്ന മ്യൂസിക്കല്‍ നൈറ്റ്. നവംബര്‍ 30 -)0 തീയതി 6.30ന്,സ്ഥലം: ഐ.പി.സി ഹെബ്രോന്‍ ഹൂസ്റ്റണ്‍. 4660 South Sam Houston Pkwy E, Houston, TX 77048 . സിസ്റ്റര്‍.നിര്‍മ്മല പീറ്ററും സംഘവും ഗാന ശുശ്രൂഷയ്ക്ക് നേതൃത്വംനല്‍കും. മലയാളി ക്രൈസ്തവ കൈരളിയ്ക്ക് എന്നെന്നും ഓര്‍ക്കാന്‍ ഒരു പിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച്‌ പ്രത്യാശാതീരമണഞ്ഞ അനുഗ്രഹീത ഗായകനായ ജെ.വി.പീറ്ററിന്‍റെ സഹധര്‍മ്മിണിയാണ് സിസ്റ്റര്‍.നിര്‍മ്മല പീറ്റര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്:8327717939, […]

Continue Reading

34-ാമത് നവാപ്പൂര്‍ കണ്‍വന്‍ഷന്‍ 28 മുതല്‍

34-ാമത് നവാപ്പൂര്‍ കണ്‍വന്‍ഷന്‍ 28 മുതല്‍ നവാപ്പൂര്‍ ‍: വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പെന്തക്കോസ്തു സംഗമമായ 34-ാമതു നവാപ്പൂര്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 2 വരെ കരഞ്ചികുര്‍ദ് ഫിലദല്‍ഫിയ സ്റ്റേഡിയത്തില്‍ നടക്കും. ഫിലദെല്‍ഫിയ ഫെലോഷിപ്പ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ജനറല്‍ ഓവര്‍സിയര്‍ പാസ്റ്റര്‍ ജോയി പുന്നൂസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ബാബു ചെറിയാന്‍ ‍, ഫ്രെഡി തോമസ്, ഡോ. ഇടിച്ചെറിയ നൈനാന്‍ എന്നിവര്‍ പ്രസംഗിക്കും. ഡോ. പോള്‍ മാത്യു (നാഷണല്‍ ഓവര്‍സിയര്‍ ‍), […]

Continue Reading

അമേരിക്ക ആത്മീക രോഗശയ്യയില്‍ ‍: ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍

അമേരിക്ക ആത്മീക രോഗശയ്യയില്‍ ‍: ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍ വാഷിംങ്ടണ്‍ ‍: അമേരിക്ക ഇപ്പോള്‍ ആത്മീകമായി രോഗശയ്യയിലാണെന്ന് ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍ ‍. വാഷിങ്ടണില്‍ സംഘടിപ്പിച്ച ആത്മീക സംഗമത്തില്‍ പങ്കെടുത്ത പാസ്റ്റര്‍മാരാണ് അമേരിക്കയുടെ വര്‍ത്തമാനകാലത്തെക്കുറിച്ച് വ്യാകുലപ്പെട്ടത്. അമേരിക്ക തങ്ങളുടെ അധാര്‍മ്മിക ജീവിത നിലവാരത്തില്‍നിന്നും അനുതപിച്ച് വേദപുസ്തക മാര്‍ഗ്ഗത്തിലേക്ക് കടന്നുവന്നാല്‍ അവര്‍ക്ക് ഉയര്‍ച്ചയുണ്ടാകുമെന്ന് പാസ്റ്റര്‍മാര്‍ അഭിപ്രായപ്പെട്ടു. ആഫ്രിക്കന്‍ സ്ട്രാറ്റജിക്ക് ലീഡര്‍ഷിപ്പ് പ്രെയര്‍ നെറ്റ് വര്‍ക്ക് സംഘടിപ്പിച്ച ആത്മീക സംഗമത്തില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍നിന്നുമുള്ള ആഫ്രിക്കന്‍ ക്രൈസ്തവ നേതാക്കള്‍ ഒത്തുകൂടി പ്രാര്‍ത്ഥനയും ആരാധനയും […]

Continue Reading

മോചന ദ്രവ്യത്തിനായിക്രൈസ്തവരെ തട്ടിക്കൊണ്ടുപോകല്‍ വര്‍ദ്ധിക്കുന്നു

മോചന ദ്രവ്യത്തിനായിക്രൈസ്തവരെ തട്ടിക്കൊണ്ടുപോകല്‍ വര്‍ദ്ധിക്കുന്നു കെയ്റോ: ഈജിപ്റ്റില്‍ മോചനദ്രവ്യത്തിനായി ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്ന പ്രവണത വര്‍ദ്ധിക്കുന്നു. വ്യവസായികളും, കച്ചവടക്കാരും, ഉദ്യോഗസ്ഥരും ധനികകുടുംബത്തില്‍പ്പെട്ടവരുമായ കുടുംബാംഗങ്ങളെയാണ് തട്ടിക്കൊണ്ടുപോകലിനു ഇരയാക്കുന്നത്. ഇവരുടെ ബന്ധുക്കളില്‍നിന്നും പിന്നീട് വന്‍ തുക മോചന ദ്രവ്യമായി വാങ്ങിക്കുകയാണ് പതിവ്. ഇതില്‍ ആഴ്ചകളും മാസങ്ങളുമായി അക്രമികളുടെ തടവറകളില്‍ പിഢനങ്ങള്‍ നേരിട്ടവരുമുണ്ട്. ചില മുസ്ളീങ്ങളായ സ്ഥിരം കുറ്റവാളികളാണ് ഇത്തരം ക്രൂരതയ്ക്കു പിന്നില്‍ ‍. രണ്ടു മാസം മുമ്പ് സീനായില്‍ നിന്നു വാഡിറമിസിസ് എന്ന ഡോക്ടറെ തട്ടിക്കൊണ്ടു പോയിരുന്നു. വന്‍ തുക വാങ്ങിയശേഷം […]

Continue Reading