നൈജീരിയായില്‍ തെരുവില്‍ സുവിശേഷം പ്രസംഗിച്ച യുവതിയെ കൊലപ്പെടുത്തി

നൈജീരിയായില്‍ തെരുവില്‍ സുവിശേഷം പ്രസംഗിച്ച യുവതിയെ കൊലപ്പെടുത്തി അബുജ: നൈജീരിയായില്‍ തെരുവോരങ്ങളില്‍ സുവിശേഷം പ്രസംഗിച്ച യുവതിയെ കഴുത്തറത്തുകൊലപ്പെടുത്തി. നൈജീരിയായുടെ തലസ്ഥാന നഗരിയായ അബുജയില്‍ റഡീംഡ് ക്രിസ്ത്യന്‍ ചര്‍ച്ചിലെ പാസ്റ്ററുടെ ഭാര്യയും സുവിശേഷകയുമായ യൂനിസ് ഒലവോലി (41) ആണ് കൊല്ലപ്പെട്ടത്. യൂനിസിന്റെ ജഡം ബൈബിളിനു പുറത്ത് തലവെച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. പാവപ്പെട്ട കുടുംബത്തിലെ അംഗവും ചര്‍ച്ചിലെ ശുശ്രൂഷകനുമായ പാസ്റ്റര്‍ ഒലവോലി എലിഷയുടെ ഭാര്യയാണ് യൂനിസ്. കഴുത്തറത്ത് രക്തം വാര്‍ന്ന നിലയില്‍ കാണപ്പെട്ട ജഡത്തിനു സമീപം പ്രസംഗത്തിനുപയോഗിച്ച ഒരു മെഗാഫോണും […]

Continue Reading

സിറിയയിലെയും ഈജിപ്റ്റിലെയും ആത്മാക്കള്‍ ബൈബിളിനുവേണ്ടി കൊതിക്കുന്നു

സിറിയയിലെയും ഈജിപ്റ്റിലെയും ആത്മാക്കള്‍ ബൈബിളിനുവേണ്ടി കൊതിക്കുന്നു വാഷിംഗ്ടണ്‍ ‍: സിറിയയിലും, ഈജിപ്റ്റിലും താമസിക്കുന്ന ആയിരക്കണക്കിനു വിശ്വാസികള്‍ തങ്ങളുടെ പ്രാദേശിക ഭാഷകളിലെ ബൈബിളുകള്‍ കൈകളിലെത്താന്‍ കൊതിക്കുന്നു. രണ്ടു രാജ്യങ്ങളിലും ഇസ്ലാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു ക്രൈസ്തവ വിശ്വാസത്തില്‍ ജീവിക്കുന്നവരാണ് ദൈവവചനത്തിനായി ദാഹിക്കുന്നത്. ഇവിടങ്ങളില്‍ നൂറുകണക്കിനാളുകള്‍ ഈ അടുത്ത കാലത്തുപോലും രക്ഷിക്കപ്പെടുവാനിടയായി. ഇവര്‍ പലരും രഹസ്യ സഭകളിലാണ് കര്‍ത്താവിനെ ആരാധിക്കുന്നത്. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ക്രിസ്ത്യന്‍ മിനിസ്ട്രി ഓപ്പണ്‍ ഡോര്‍സ് എന്ന സംഘടനയാണ് ഇക്കാര്യം പുറത്തു വിട്ടത്. ഓപ്പണ്‍ ഡോര്‍സ് […]

Continue Reading

ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളും, ബംഗ്ലാദേശും നാമാവശേഷമാക്കാന്‍ കഴിവുള്ള ഭൂകമ്പം വരുന്നെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളും, ബംഗ്ലാദേശും നാമാവശേഷമാക്കാന്‍ കഴിവുള്ള ഭൂകമ്പം വരുന്നെന്ന് റിപ്പോര്‍ട്ട് ന്യുയോര്‍ക്ക്: ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളെയും, ബംഗ്ലാദേശിനേയും തകര്‍ത്തു നാമാവശേഷമാക്കാന്‍ ശക്തിയുള്ള ഭൂകമ്പമുണ്ടാകാനുള്ള സാദ്ധ്യത ഗവേഷകര്‍ പ്രവചിക്കുന്നു. റിക്ടര്‍ സ്കെയിലില്‍ 8.2 മുതല്‍ 9 വരെ രേഖപ്പെടുത്താനിടയുള്ള ഭൂകമ്പം ഇന്ത്യയിലും ബംഗ്ലാദേശിലുമുള്ള 14 കോടി ജനങ്ങളെ ബാധിക്കുമെന്നാണ് ‘നേച്ചര്‍ ജിയോസയന്‍സ്’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ന്യുയോര്‍ക്കിലെ കൊളംബിയ സര്‍വ്വകലാശാലയിലെ ജിയോ ഫിസിസ്റ്റ് മൈക്കിള്‍ സ്റ്റെക്ലര്‍ ‍, ധാക്ക സര്‍വ്വകലാശാലയിലെ ജിയോളജിസ്റ്റ് സയിദ് ഹുമയൂണ്‍ അക്തര്‍ എന്നിവര്‍ […]

Continue Reading

വിശ്വാസികള്‍ അടക്കം 6 തൊഴിലാളികള്‍ മാവോയിസ്റ്റ് വിരുദ്ധ സേനയുടെ വെടിയേറ്റു മരിച്ചു

വിശ്വാസികള്‍ അടക്കം 6 തൊഴിലാളികള്‍ മാവോയിസ്റ്റ് വിരുദ്ധ സേനയുടെ വെടിയേറ്റു മരിച്ചു കാണ്ഡമല്‍ ‍: ഒഡീഷയില്‍ തെറ്റിദ്ധാരണ മൂലം മാവോയിസ്റ്റ് വിരുദ്ധ സേനയുടെ തോക്കിനിരയായ 6 ആദിവാസി തൊഴിലാളികളില്‍ 2 പേര്‍ പെന്തക്കോസ്തു സഭാ വിശ്വാസികള്‍ ‍.   ജൂലൈ 7-ന് രാത്രി 9.30 ന് ഒഡീഷയിലെ കാണ്ഡമല്‍ ജില്ലയിലായിരുന്നു സംഭവം. മലപ്പങ്ങ ഗ്രാമത്തിലെ നിവാസികളായ 12 പേര്‍ മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്‍റ് ഗ്യാരന്‍റി സ്കീം പദ്ധതിയുടെ കീഴില്‍ പകല്‍ തൊഴില്‍ ചെയ്തതിന്റെ കൂലി ബാലിഗുണ്ടയില്‍ […]

Continue Reading

സമുദ്രത്തിലെ ഓക്സിജന്റെ അളവ് അപകടകരമായി കുറയുന്നതായി ഗവേഷകര്‍

സമുദ്രത്തിലെ ഓക്സിജന്റെ അളവ് അപകടകരമായി കുറയുന്നതായി ഗവേഷകര്‍ വാഷിംങ്ടണ്‍ ‍: കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രത്തിലെ ഓക്സിജന്റെ അളവ് അപകടകരമായ രീതിയില്‍ കുറയുന്നതായി പഠന റിപ്പോര്‍ട്ട്.   സമുദ്രത്തിലെ ജീവികളുടെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ 2030-40 ആകുമ്പോഴേക്കും ഓക്സിജന്റെ അളവ് ഗണ്യമായി കുറയുമെന്നു ഗവേഷകര്‍ പറയുന്നു.   മത്സ്യം, ഞണ്ട്, പവിഴപ്പുറ്റ് തുടങ്ങിയ കടലിലെ ജീവനുള്ള എല്ലാറ്റിനും ഇതു കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നും യു.എസ്. നാഷണല്‍ സെന്‍റര്‍ ഫോര്‍ അറ്റ്മോസ്ഫിയറിക് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. […]

Continue Reading

ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചതിനു വളര്‍ത്തമ്മ മകളെ അടിച്ചുകൊന്നു

ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചതിനു വളര്‍ത്തമ്മ മകളെ അടിച്ചുകൊന്നു അമ്പാര: ശ്രീലങ്കയില്‍ ഹിന്ദു മാര്‍ഗ്ഗം ഉപേക്ഷിച്ച് ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചതിന് അമ്മ മകളെ അടിച്ചു കൊലപ്പെടുത്തി.   മെയ് 31-ന് ശ്രീലങ്കയിലെ അമ്പാര ജില്ലയില്‍ ജനനി (21) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ജനനി ഒരു ഹൈന്ദവ കുടുംബത്തിലെ മാതാപിതാക്കളുടെ വളര്‍ത്തു മകളായിരുന്നു. ജനനി കുറച്ചു നാള്‍ മുമ്പ് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച് ആത്മീക ജീവിതം നയിക്കാന്‍ തുടങ്ങി.   രഹസ്യമായാണെങ്കിലും പിന്നീട് വളര്‍ത്തമ്മ സംഭവം അറിഞ്ഞു. മാതാവ് ജനനിയെ വീട്ടില്‍വച്ച് […]

Continue Reading

“കൊറിയന്‍ ഏകാധിപതി കിം ജോങ് അണ്‍ രക്ഷിക്കപ്പെടണം, ദേശീയ നേതാക്കള്‍ ദൈവത്തെ അറിയണം” ഹൃദയം തുളച്ച് യുവ മിഷണറിയുടെ റേഡിയോ പ്രഭാഷണം

“കൊറിയന്‍ ഏകാധിപതി കിം ജോങ് അണ്‍ രക്ഷിക്കപ്പെടണം, ദേശീയ നേതാക്കള്‍ ദൈവത്തെ അറിയണം” ഹൃദയം തുളച്ച് യുവ മിഷണറിയുടെ റേഡിയോ പ്രഭാഷണം സോള്‍ ‍: ഗുഡ്മോര്‍ണിംഗ്: വടക്കന്‍ കൊറിയയിലെ പ്രിയ സഹോദരീ സഹോദരന്മാരേ, എന്റെ ഈ പ്രാര്‍ത്ഥനയും ദൈവവചന പ്രസംഗവും രാജ്യത്ത് അത്ഭുതങ്ങള്‍ സൃഷിടിക്കട്ടെ.   കൊറിയന്‍ ഏകാധിപതി കിം ജോങ് അണ്‍ രക്ഷിക്കപ്പെട്ട് കര്‍ത്താവിന്റെ സന്നിധിയില്‍ മുട്ടു മടക്കണം. കൊറിയന്‍ പാര്‍ട്ടി നേതാക്കള്‍ മുഴുവനും ദൈവത്തെ കണ്ടുമുട്ടണം. കൊറിയയിലെ എല്ലാ ജനവിഭാഗങ്ങളും സുവിശേഷത്തില്‍ വിശ്വസിച്ച് കര്‍ത്താവിനെ […]

Continue Reading

മതനിന്ദ ആരോപിച്ച് പാസ്റ്ററുടെ ഭാര്യയെ കല്ലെറിഞ്ഞു കൊന്നു

മതനിന്ദ ആരോപിച്ച് പാസ്റ്ററുടെ ഭാര്യയെ കല്ലെറിഞ്ഞു കൊന്നു കാനോ: നൈജീരിയായില്‍ മതനിന്ദയുടെ പേരില്‍ വ്യാജ ആരോപണം ഉന്നയിച്ച് ഒരു കൂട്ടം മുസ്ലീങ്ങള്‍ പാസ്റ്ററുടെ ഭാര്യയെ കല്ലെറിഞ്ഞു കൊന്നു.   നൈജീരിയായിലെ കാനോ സംസ്ഥാനത്ത് കാനോ നഗരത്തിലെ കോഫര്‍ വാമ്പയ് മാര്‍ക്കറ്റില്‍ ജൂണ്‍ 2-ന് വ്യാഴാഴ്ച വൈകിട്ട് 4 മണിക്കാണ് പ്രാകൃതമായ ശിക്ഷാ വിധിമൂലം വിലപ്പെട്ട ഒരു ജീവന്‍ നഷ്ടമായത്.   കാനോയിലെ ഡീപ്പര്‍ ലൈഫ് ബൈബിള്‍ ചര്‍ച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ മൈക്ക് അഗ്ബഹിമിന്റെ ഭാര്യ ബ്രിഡ്ജറ്റ് അഗ്ബഹിമാണ് […]

Continue Reading

നൈജീരിയായില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന 3 ക്രൈസ്തവരെ വെടിവെച്ചുകൊന്നു

നൈജീരിയായില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന 3 ക്രൈസ്തവരെ വെടിവെച്ചുകൊന്നു കഡുന: മതവൈരത്തിനു കുപ്രസിദ്ധിയുള്ള നൈജീരിയായില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന 3 ക്രൈസ്തവരെ ഇസ്ലാമിക മതവൈരികള്‍ വെടിവെച്ചുകൊന്നു.   മെയ് 31-ന് കഡുന സംസ്ഥാനത്ത് ജമായിലെ നിന്റി ഗ്രാമത്തില്‍ താമസക്കാരായ ക്രൈസ്തവരുടെ വീട്ടില്‍ പുലര്‍ച്ചെ 2 മണിക്ക് കന്നുകാലികളെ മേയ്ക്കുന്ന വിഭാഗക്കാരായ മുസ്ലീങ്ങള്‍ അതിക്രമിച്ചു കയറി വെടിവെയ്ക്കുകയായിരുന്നു.   ഒരു വീട്ടില്‍ കഴിഞ്ഞ സക്ക കഗോമ (40) ഉള്‍പ്പെടെ 3 പേരാണ് കൊല്ലപ്പെട്ടത്. അക്രമം കണ്ട് ഭയന്ന് ഓടി രക്ഷപെട്ട നവോമി […]

Continue Reading

പുകവലിയോ? 60 വയസ്സാകുമ്പോഴേക്കും നിങ്ങള്‍ പുകവലിക്കായി ചിലവഴിച്ചത് 1 കോടി രൂപ

പുകവലിയോ? 60 വയസ്സാകുമ്പോഴേക്കും നിങ്ങള്‍ പുകവലിക്കായി ചിലവഴിച്ചത് 1 കോടി രൂപ ‘പുകവലി ആരോഗ്യത്തിനു ഹാനികരം’ എന്നു സിഗററ്റ് കവറിന്റെ മുകളില്‍ കാണുന്ന വാചകം കണ്ടിട്ടുപോലും ദിവസവും നാലും അഞ്ചും സിഗററ്റു വലിച്ച് കുറ്റി വലിച്ചെറിയുന്നവര്‍ ശ്രദ്ധിക്കുക, സിഗററ്റു വലി ശരീരത്തിനു ഹാനികരം എന്നു മാത്രമല്ല നിങ്ങളുടെ വിലയ ഒരു ഭാഗം സമ്പത്തും കൂടിയാണ് നഷ്ടമാകുന്നത് എന്ന് കൂടി ഓര്‍ക്കുക.   ദിവസവും 5 സിഗററ്റ് വലിക്കുന്നുവെങ്കില്‍ ആ വ്യക്തി അറുപതാം വയസില്‍ എത്തുമ്പോഴേക്കും ഒരു കോടി […]

Continue Reading