ഭീകരാക്രമണത്തിന്റെ പുതിയ മുഖം കണ്ട് ഞെട്ടി ലോകം

ലേസർ ആക്രമണത്തിൽ കണ്ണ് ചിമ്മി പൈലറ്റുമാർ; ബ്രിട്ടനിൽ ഹീത്രു എയർപോർട്ടിൽ അപകടം ഒഴിഞ്ഞത് തലനാരിഴയ്ക്ക്; ഭീകരാക്രമണത്തിന്റെ പുതിയ മുഖം കണ്ട് ഞെട്ടി ലോകം നോർവേയിലെ ബെർഗെനിൽ നിന്നും ബ്രിട്ടനിലെ ഹീത്രോ എയർപോർട്ടിൽ ഇറങ്ങുന്നതിനിടെ ബ്രിട്ടീഷ് എയർവേസ് ജെറ്റ് ലേസർ പെൻ ആക്രമണത്തിനിരയായി. ശക്തിയായ പച്ച ലേസർ ലൈറ്റ് വിമാനത്തിന് നേരെ ഭീകരർ അടിച്ചതിനെ തുടർന്ന് ഇതിലെ പൈലറ്റുമാരുടെ കാഴ്ച തടസപ്പെട്ട് കണ്ണ് ചിമ്മിപ്പോയെന്നാണ് റിപ്പോർട്ട്. അവസാനം അവർ എങ്ങനെയോ വിമാനത്തെ നിയന്ത്രിച്ച് നിലത്തിറക്കുകയായിരുന്നു. അപകടം ഒഴിഞ്ഞത് തലനാരിഴയ്ക്കാണെന്നാണ് […]

Continue Reading

ലോകമെമ്പാടും വിമാന സർവീസുകൾ തടസ്സപ്പെട്ടു

ഡെൽറ്റ എയർലൈൻ വിമാനങ്ങൾക്ക് ടേയ്ക്ക് ഓഫ് ചെയ്യാൻ സാധിച്ചില്ല; 60 രാജ്യങ്ങളിൽ 325 വിമാനങ്ങൾ കുടുങ്ങി; ലോകമെമ്പാടും വിമാന സർവീസുകൾ തടസ്സപ്പെട്ടു. ഡെൽറ്റ എയർലൈനിന്റെ കമ്പ്യൂട്ടർ നെറ്റ് വർക്കിലുണ്ടായ തകരാറിനെ തുടർന്ന് കമ്പനിയുടെ നിരവധി വിമാനങ്ങൾക്ക് ടേയ്ക്ക് ഓഫ് ചെയ്യാൻ സാധിച്ചില്ല. തൽഫലമായി ആറ് ഭൂഖണ്ഡങ്ങളിലായി 60 രാജ്യങ്ങളിൽ ഡെൽറ്റയുടെ 325 വിമാനങ്ങളാണ് കുടുങ്ങിപ്പോയത്.ഇതിനെ തുടർന്ന് വിമാന സർവീസുകൾ തടസപ്പെടുകയും ചെയ്തു. തങ്ങളുടെ ഹെഡ്ക്വാർട്ടേഴ്സിലുണ്ടായ തകരാറിനെ തുടർന്ന് ഡെൽറ്റയുടെ 450 വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഇതോടെ കമ്പനിയുടെ വിമാനങ്ങളെല്ലാം […]

Continue Reading

ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിള്‍ ഷോ

ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിള്‍ ഷോ ജനുവരിയില്‍ മനാമ: സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിള്‍ ഷോ ഒരുങ്ങുന്നു. യേശുക്രിസ്തുവിന്‍െറ ജീവിതവും സന്ദേശവും ഇതിവൃത്തമാക്കി രൂപം നല്‍കുന്ന ‘എന്‍െറ രക്ഷകന്‍’ എന്ന ഷോയുടെ ആദ്യ പ്രദര്‍ശനം 2017 ജനുവരിയില്‍ തിരുവനന്തപുരത്ത് നടക്കുമെന്ന് സൂര്യകൃഷ്ണമൂര്‍ത്തി ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഭിനേതാക്കളുടെ സാന്നിധ്യം കൊണ്ടും സെറ്റിന്‍െറ പ്രത്യേകതകള്‍ കൊണ്ടും ലോകകലാരംഗത്തു തന്നെ ശ്രദ്ധേയമായ ചുവടുവെപ്പാകുമിതെന്ന് കൃഷ്ണമൂര്‍ത്തി അഭിപ്രായപ്പെട്ടു. 150ഓളം കലാകാരന്‍മാര്‍ അണിനിരക്കുന്ന ഷോക്കുവേണ്ടി മൂന്ന് […]

Continue Reading

മെക്സികോയില്‍ ചുഴലിക്കാറ്റ്: 39 മരണം

മെക്സികോ സിറ്റി: മെക്സികോ തീരങ്ങളില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി ചുരുങ്ങിയത് 38 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മധ്യസംസ്ഥാനമായ പ്യുബ്ലയിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. കിഴക്കന്‍ സംസ്ഥാനമായ വെരാക്രൂസിലും ചുഴലിക്കാറ്റ് കനത്ത നഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. പര്‍വത മേഖലകളില്‍ പര്‍വതമൊന്നാകെ ഇടിഞ്ഞ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരവധിയാളുകള്‍ ഇങ്ങനെ മണ്ണിനടിയിലായിട്ടുണ്ടെന്ന് കരുതുന്നു. കാറ്റഗറി ഒന്ന് എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് കഴിഞ്ഞയാഴ്ച ഹെയ്തിയും ഡൊമിനിക്കന്‍ റിപ്പബ്ളിക്കും ഉള്‍പ്പെടെ കരീബിയന്‍ തീരങ്ങളില്‍ കനത്തനാശം വിതച്ച ശേഷം ഈ മാസം നാലിനാണ് മെക്സികോയില്‍ […]

Continue Reading

മാതാപിതാക്കളെ നോക്കാത്ത മക്കൾക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കും

മാതാപിതാക്കളെ നോക്കാത്ത മക്കൾക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കും.  വൃദ്ധസദനത്തിലെ അന്തേവാസികൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ തീരുമാനിച്ചത്. പ്രായമായ മാതാപിതാക്കൾക്ക് സംരക്ഷണം നൽകാത്ത മക്കൾക്കെതിരെ കേസെടുക്കാൻ സംസ്ഥാന മനുഷ്യാവകാശക്കമ്മീഷൻ തീരുമാനിച്ചു.

Continue Reading

ഇന്ത്യ ദൈവവിശ്വാസികളുടെ നാട്, നിരീശ്വരവാദികള്‍ 33,000 പേര്‍

ഇന്ത്യ ദൈവവിശ്വാസികളുടെ നാട്, നിരീശ്വരവാദികള്‍ 33,000 പേര്‍ ന്യൂഡെല്‍ഹി: വിവിധ മതവിശ്വാസങ്ങളുടെ നാടായ ഇന്ത്യയില്‍ ദൈവവിശ്വാസമില്ലാത്തവര്‍ വെറും 33,000 പേര്‍ മാത്രം. 2011-ലെ സെന്‍സസ് പ്രകാരമാണ് സര്‍ക്കാര്‍ ഈ കണക്കു പുറത്തു വിട്ടത്. അവിശ്വാസികളില്‍ പകുതി പേര്‍ സ്ത്രീകളാണ്. വിശ്വാസികളുടെ എണ്ണം ഗ്രാമങ്ങളിലേക്കാള്‍ കൂടുതല്‍ നഗരങ്ങളിലാണെന്ന് പുതിയ കണക്കുകള്‍ പറയുന്നു. പത്തില്‍ ഏഴ് അവിശ്വാസികളും ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ്. ഇന്ത്യാക്കാര്‍ ബഹുഭൂരിപക്ഷവും വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരാണ്. ദൈവത്തില്‍ വിശ്വസിക്കാത്തവരുടെ എണ്ണം ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയ സംസ്ഥാനം മഹാരാഷ്ട്രയാണ്. 9,652 […]

Continue Reading

ബംഗ്ലാദേശ്: 6 വര്‍ഷത്തിനിടയില്‍ 91,000 പേര്‍ രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായി

ബംഗ്ലാദേശ്: 6 വര്‍ഷത്തിനിടയില്‍ 91,000 പേര്‍ രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായി ധാക്ക: വളരെ പ്രതികൂല സ്ഥിതിയിലും ബംഗ്ലാദേശില്‍ പുതുതായി കര്‍ത്താവിനെ കണ്ടുമുട്ടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്. ഇസ്ലാമിക തീവ്രവാദികള്‍ മത വിദ്വേഷത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ കൊലപ്പെടുത്തുന്ന വാര്‍ത്തകള്‍ രാജ്യത്തുനിന്നും പുറത്തു വരുമ്പോഴും ആയിരക്കണക്കിനു മുസ്ലീങ്ങളാണ് രക്ഷിക്കപ്പെട്ടു യേശുക്രിസ്തുവിനെ സ്വീകരിക്കുന്നത്. കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ രാജ്യത്ത് ഇത്തരത്തില്‍ 91,000 മുസ്ലീങ്ങളാണ് ക്രിസ്ത്യാനികളായത്. പ്രമുഖ മനുഷ്യാവകാശ സംഘടനയായ ക്രിസ്ത്യന്‍ ഫ്രീഡം ഇന്റര്‍നാഷണല്‍ പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം. രാജ്യത്തെ ജനവിഭാഗങ്ങളില്‍ 90 […]

Continue Reading

കഠിനചൂടില്‍ ഗള്‍ഫ്

കഠിനചൂടില്‍ ഗള്‍ഫ് കുവൈത്ത്: കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കഠിനചൂടാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. കഠിന ചൂടിനോടൊപ്പം ഇടയ്ക്കിടെ മണല്‍ കാറ്റും വീശുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കാലാവസ്ഥയില്‍ വന്‍മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് മുന്നറിയിപ്പ്. ആഗോള കാലാവസ്ഥാ വ്യതിയാനങ്ങള്‍ അറേബ്യന്‍ രാജ്യങ്ങളിലും പ്രതീക്ഷിക്കാം. ചൂട് ശക്തമായ സ്ഥലങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് താമസം മാറ്റേണ്ടിരുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടും നിക്കോഷ്യലെ സൈപ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ ഗവേഷണ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മനുഷ്യനുതാങ്ങാനാകാത്ത ചൂടായ […]

Continue Reading

ഫ്രാന്‍സില്‍ തീപിടിത്തം. 14 പേര്‍ കൊല്ലപ്പെട്ടു.

ഫ്രാന്‍സില്‍ തീപിടിത്തം. 14 പേര്‍ കൊല്ലപ്പെട്ടു. ഫ്രാന്‍സില്‍ മദ്യശാലയില്‍ തീപിടിത്തം . ഇന്ന് രാവിലെ 1 മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. മൃതദേഹങ്ങള്‍ ഇത് വരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. തീ അണയ്ക്കാന്‍ അര മണിക്കൂറിലേറെ വേണ്ടി വന്നു. ബര്‍ത്ത്ഡേ പാര്‍ട്ടിക്കിടയില്‍ കത്തിച്ചു വച്ച മെഴുകുതിരിയില്‍ നിന്നും തീ പടര്‍ന്നതാകാം എന്നാണ് പ്രാഥമിക നിഗമനം.  

Continue Reading

ബഹറിനില്‍ അത്യുഷ്ണം: 41 പേര്‍ ആശുപത്രിയില്‍

മനാമ : രാജ്യത്ത് അത്യുഷ്ണം തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ മാസം 41 പേരാണ് സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ ചികിത്സതേടിയെത്തിയത്. ചികിത്സ തേടിയവരിലധികവും സൂര്യഘാതമേറ്റവരാണ്. അത്യുഷ്ണത്തെത്തുടര്‍ന്ന് നിരവധിപേര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ മെയ് മാസത്തിലും ജൂണ്‍ മാസത്തിലുമായി അഞ്ച്മുതല്‍ പത്ത് കേസുകളും ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്യുഷ്ണത്തെതുടര്‍ന്ന് ചികിത്സ തേടിയവരുടെഎണ്ണത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ വന്‍ വര്‍ദ്ധനവാണുണ്ടായതെന്നും ആശുപത്രിഅധികൃതര്‍ അറിയിച്ചു. അത്യുഷ്ണത്തെതുടര്‍ന്ന് ദേഹാസ്വാസ്ഥ്യം, സ്ട്രെസ്, സൂര്യഘാതം, വിവിധ ത്വക്ക് രോഗങ്ങള്‍, കണ്ണിനെബാധിക്കുന്ന പ്രശ്നങ്ങള്‍ എന്നിവയാണ് മിക്കവരെയും അലട്ടിയിരിക്കുന്നത്. […]

Continue Reading