ഇന്ത്യയിൽ ഭീകരാക്രമണം

കാശ്മീരിലും അസമിലും മണിപ്പൂരിലും തീവ്രവാദി ആക്രമണം ശ്രീനഗര്‍: ശ്രീനഗറില്‍ സൈനികര്‍ക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഏഴ് സൈനികര്‍ക്ക് പരുക്കേറ്റു. നൗവാട്ടയിലെ സൈനിക ക്യാമ്പിനു സമീപമാണ് ആക്രമണമുണ്ടായത്. തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. അസമിലും മണിപ്പൂരിലും തീവ്രവാദി ആക്രമണമുണ്ടായി അസമില്‍ ടിന്‍സുകിയ ജില്ലയില്‍ നാലിടത്ത് സ്‌ഫോടനമുണ്ടായി. മണിപ്പൂരില്‍ രണ്ടിടത്തും സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേ സമയം നിയന്ത്രണ രേഖയ്ക്ക് സമീപം ഉറി സെക്ടറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ടു ഭീകരരെ സൈന്യം വധിച്ചു.

Continue Reading

വാഹനാപകടങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നവര്‍ക്ക് 5 വര്‍ഷം തടവ്

റിയാദ്: മൊബൈല്‍ ക്യാമറകളില്‍ ഉള്‍പ്പടെ വാഹനാപകടങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന വ്യക്തികള്‍ക്ക് സൗദിയില്‍ 5 വര്‍ഷം തടവും 3 മില്യണ്‍ റിയാല്‍ പിഴയും. ഒരു പ്രമുഖ അഭിഭാഷകനെ ഉദ്ദരിച്ച് സദ പത്രമാണിത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാഹനാപകടങ്ങള്‍ മാത്രമല്ല, തീപിടുത്തം, മറ്റ് ദുരന്തങ്ങള്‍ എന്നിവയും ക്യാമറയില്‍ പകര്‍ത്താനാകില്ല. ഇത് സ്വകാര്യതയുടെ ലംഘനമാണ്. കൂടാതെ ഐടി നിയമപ്രകാരം ഇത് ക്രിമിനല്‍ കുറ്റമാണെന്നും നായിഫ് ഖര്‍ബൗഷ് പറഞ്ഞു.

Continue Reading

ക്രൈസ്തവരെ വെറുക്കുവാന്‍ പാക്കിസ്ഥാൻ പാഠ്യപദ്ധതി

ക്രൈസ്തവരെ വെറുക്കുവാന്‍ പ്രചോദനം നല്‍കുന്ന പാക്കിസ്ഥാനിലെ സ്കൂള്‍ പാഠ്യപദ്ധതി വിവാദമാകുന്നു ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ചില ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ ന്യൂനപക്ഷ സമൂഹമായ ക്രൈസ്തവരെ വെറുക്കുവാന്‍ പ്രചോദനം നല്‍കുന്ന വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പാക്കിസ്ഥാനിലെ നാലു സംസ്ഥാനങ്ങളിലെ പാഠപുസ്തകങ്ങളിലാണ് വിവാദ വിഷയങ്ങള്‍ തിരുകി കയറ്റിയിരിക്കുന്നത്. ഇതിനെതിരായി നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍റ് പീസ് എന്ന മനുഷ്യാവകാശ സംഘടന ശക്തമായി രംഗത്തു വരികയുണ്ടായി. രാജ്യത്ത് അപായസൂചനയാണ് വ്യക്തമാകുന്നതെന്ന് എന്‍ ‍.സി.ജെ.ഡി. എക്സിക്യൂട്ടീവ് ഡയറക്ടര്‍ സിസില്‍ ഷെയ്ന്‍ […]

Continue Reading

പൊണ്ണത്തടി കുറയ്ക്കാൻ മാർഗം

വണ്ണം കുറയ്ക്കാൻ:- പ്രഭാതഭക്ഷണം – ഫ്രൂട്ട് സലാഡ്, തൈര് ഉച്ചഭക്ഷണം – ചിക്കൻ സലാഡ് അത്താഴം – പാസ്ത, പുഴുങ്ങിയ ഉരുളക്കിഴങ്ങ്, പച്ചക്കറി സ്‌നാക്‌സ് – പഴങ്ങളും തൈരും

Continue Reading

വേനല്‍ക്കാലആരോഗ്യ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ചില വഴികള്‍

മഴക്കാലമാണ് രോഗങ്ങളുടെ കാലമായി സാധാരണ പരിഗണിക്കുന്നത്. പനി, ജലദോഷം, വാര്‍ധക്യകാലരോഗങ്ങള്‍ തുടങ്ങിയവ ഇക്കാലത്ത് പതിവാണ്. എന്നാല്‍, വേനല്‍കാലവും ആരോഗ്യത്തിന് ശ്രദ്ധനല്‍കേണ്ട കാലയളവാണ്. മഴക്കാല രോഗങ്ങളെക്കാള്‍ കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് വേനല്‍ക്കാലരോഗങ്ങളാണ്. ജീവജാലങ്ങള്‍ക്ക് അസഹ്യതയുടെ കാലമാണ് വേനല്‍. ചൂട് കൂടുന്തോറും ശരീരം വെന്തുരുകും. വിശപ്പിന് പകരം ദാഹവും ഊര്‍ജസ്വലതക്കു പകരം ക്ഷീണവും ശരീരത്തെ വലയ്ക്കും. ജലാംശത്തിന്റെ നഷ്ടമാണ് ശരീരം നേരിടുന്ന പ്രധാന ഭീഷണി. ഡിഹൈഡ്രേഷന്‍ അഥവാ നിര്‍ജലീകരണം മരണത്തിനുതന്നെ കാരണമാകും. വേനലിന്റെ ആധിക്യത്തില്‍ നിര്‍ജലീകരണം മൂലം കുഞ്ഞുങ്ങളടക്കം ലക്ഷക്കണക്കിനു […]

Continue Reading

ജെറ്റ് എയര്‍വെയ്‌സില്‍ നിരക്കിളവും സൗജന്യ ടിക്കറ്റും

കൊച്ചി: വെള്ളിയാഴ്ച മുതല്‍ ആഗസ്റ്റ് 15 വരെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജെറ്റ് എയര്‍വെയ്‌സില്‍ 30 ശതമാനം ടിക്കറ്റ് വിലയില്‍ നിരക്കിളവ് പ്രഖ്യാപിച്ചു.കുറഞ്ഞ നിരക്കില്‍ എപ്പോള്‍ വേണമെങ്കിലും 12 മുതല്‍ യാത്രചെയ്യാം. മാത്രമല്ല നിരക്കിളവില്‍ നിന്ന് യാത്രചെയ്യുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ മറ്റൊരു ടിക്കറ്റ് സൗജന്യമായും ലഭിക്കും. സെപ്റ്റബര്‍ 30 വരെ ആ ടിക്കറ്റ് ഉപയോഗിച്ച് യാത്രചെയ്യാം. സ്വാതന്ത്ര്യദിനത്തോടമുബന്ധിച്ച് നല്‍കുന്ന സമ്മാനമാണിതെന്ന് ജെറ്റ് എയര്‍വൈസ്പ്രസിഡന്റ് ഷാക്കിര്‍ കാന്താവാല അറിയിച്ചു.

Continue Reading

തീപിടുത്തത്തില്‍ 11 നവജാതശിശുക്കള്‍ മരിച്ചു

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ യാമോര്‍ക്ക് ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 11 നവജാത ശിശുക്കള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. കെട്ടിടത്തിന് പിടിച്ച തീ പിന്നീട് പ്രസവ വാര്‍ഡിലേക്ക് കൂടി പടര്‍ന്ന് പിടിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് ഇറാഖ് ആരോഗ്യമന്ത്രാലയ വക്താവ് അഹ്മദ് അല്‍ റോദാനി പറഞ്ഞു. സംഭവ സമയത്ത് 29 സ്ത്രീകളും കുട്ടികളും അടക്കം ഒട്ടേറെ പേര്‍ വാര്‍ഡിലുണ്ടായിരുന്നു. തീ ആളിക്കത്താന്‍ തുടങ്ങിയപ്പോള്‍ തന്നെ ഇവരെ വാര്‍ഡില്‍ നിന്നും ഒഴിപ്പിച്ചു. എന്നാല്‍ വാര്‍ഡില്‍ നിന്നും ഒഴിപ്പിക്കാന്‍ കഴിയാതെ കുടുങ്ങിക്കിടന്ന […]

Continue Reading

മൈക്കൽ ഫെൽപ്സിന് വീണ്ടും ഒളിമ്പിക്സ് സ്വർണം

റിയോ ഡെ ജനീറോ: നീന്തല്‍ക്കുളത്തിലെ രാജകുമാരന് വീണ്ടും മഞ്ഞപ്പതക്കം. അമേരിക്കയുടെ മൈക്കല്‍ ഫെല്‍പ്സ് റിയോ അക്വാറ്റിക് കോംപ്ളക്സിലെ സ്വിമ്മിങ് പൂളിലും വിജയത്തിന്‍െറ ഓളങ്ങളുണ്ടാക്കി 19th  സ്വര്‍ണത്തിലേക്കും 23rd മെഡലിലേക്കും നീന്തിക്കയറി.ഒളിമ്പിക്സിലെ ഏറ്റവും വലിയ സ്വര്‍ണ, മെഡല്‍ നേട്ടക്കാരനായ ഫെല്‍പ്സിന് ഓരോ മെഡലും ചരിത്രനേട്ടമാണ്.പുരുഷന്മാരുടെ 4×100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലാണ് ഫെല്‍പ്സ്, കലബ് ഡ്രെസല്‍, റ്യാന്‍ ഹെല്‍ഡ്, നതാന്‍ അഡ്രിയാന്‍ എന്നിവരടങ്ങിയ സംഘം 3:09:92 മിനിറ്റില്‍ സ്വര്‍ണം നേടിയത്. ഫ്രാന്‍സ് രണ്ടാമതും ആസ്ട്രേലിയ മൂന്നാമതുമത്തെി. ഫെല്‍പ്സിന്‍െറ ഒളിമ്പിക്സ് മെഡല്‍ […]

Continue Reading

ഡിസൈപ്പിൾസ് ഇന്‍റർനാഷണൽ മ്യൂസിക് ആൻഡ് ലാങ്ക്വേജ് അക്കാഡമി ബഹ്‌റിനിലും പ്രവർത്തനം ആരംഭിച്ചു

മനാമ: ബഹ്‌റിനിൽ മനാമ കേന്ദ്രീകരിച്ചു ഡിസൈപ്പിൾസ് ഇന്‍റർനാഷണൽ മ്യൂസിക് ആൻഡ് ലാങ്ക്വേജ് അക്കാഡമി ബഹ്‌റിനിലും പ്രവർത്തനം ആരംഭിച്ചു.  BAHRAIN HEAD OFFICE NUMBER – 0097333864665, 39319323, 33445785 E-mail Id – [email protected] നിങ്ങളിലെ സംഗീത ഇന്ദ്രിയത്തെ ഉണർത്തുകയും, പരിപോഷിപ്പിക്കുകയും ചെയ്യുവാനും, ശരിയായ അർപ്പണ ബോധത്തിന് അർഹിക്കുന്ന ദിശാബോധം പകർന്ന് തരുവാനുമായി ഡിസൈപ്പിൾസ് മ്യൂസിക് അക്കാഡമി നിങ്ങൾക്ക് സമ്പൂർണ്ണ പിന്തുണ നൽകുന്നു. എല്ലാ തരത്തിലുള്ള സംഗീത ഉപകരണങ്ങളുടെ പരിശീലനവും, വോക്കൽ ക്ളാസുകളും ഞങ്ങളുടെ സ്ഥാപനങ്ങളിലൂടെ നിങ്ങൾക്ക് […]

Continue Reading

ചൂട് കനത്തു ആരോഗ്യ പ്രശ്നങ്ങളുമായി ആശുപത്രികളിലത്തെുന്നത് നിരവധി പേര്‍

മനാമ: കടുത്ത ചൂടില്‍ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതായി ആരോഗ്യമേഖയിലുള്ളവര്‍ വ്യക്തമാക്കി. ചൂടുമായി ബന്ധപ്പെട്ട് ആശുപത്രികളിലത്തെുന്ന കേസുകളില്‍ വന്‍ വര്‍ധനയാണുണ്ടായത്. ജൂലൈ ഒന്നിനും 28നുമിടയില്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സില്‍ അത്യുഷ്ണവുമായി ബന്ധപ്പെട്ട 32 കേസുകളാണ് വന്നത്. ഇതില്‍ ഒരു രോഗിയെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ജൂണില്‍ ഇത്തരം ഒമ്പതുകേസുകള്‍ മാത്രമാണ് വന്നതെന്ന് ആശുപത്രി എമര്‍ജന്‍സി വിഭാഗത്തിലെ ഡോ.പി.വി.ചെറിയാന്‍ പറഞ്ഞു. താപനില 40ഉം അതിന് മുകളിലുമാകുമ്പോള്‍ തന്നെ, അന്തരീക്ഷത്തിലെ ജലാംശവും (ഹ്യുമിഡിറ്റി) കൂടി ചേരുമ്പോഴുള്ള ചൂട് രേഖപ്പെടുത്തിയതിനേക്കാള്‍ […]

Continue Reading