നെല്ലിക്ക കൊളസ്ട്രോള്‍ കുറയ്ക്കുന്നു

Features Health

നെല്ലിക്ക കൊളസ്ട്രോള്‍ കുറയ്ക്കുന്നു
നെല്ലിക്ക എന്ന ഔഷധ ഫലം വിറ്റാമിന്‍ സിയുടെ കലവറയാണ്. ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വിറ്റാമിന്‍ സി ഗുണപ്രദമാണ്.

 

ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാകാതെ സംരക്ഷിക്കുകയും ചെയ്യുന്നു. ജരാനരകള്‍ വൈകിപ്പിക്കുന്നു. പതിവായി നെല്ലിക്കാ കഴിക്കുന്നതു കൊളസ്ട്രോള്‍ ആരോഗ്യകരമായ രീതിയില്‍ നിലനിര്‍ത്തുന്നതിനു സഹായകരമാണ്. ബാക്ടീരിയയെ പ്രതിരോധിക്കുന്നു.

 

അണുബാധ തടയും അതിനാല്‍ രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ നെല്ലിക്കാ സഹായിക്കുന്നു. നെല്ലിക്കായിലെ ഇരുമ്പ് രക്തത്തിലെ ഹിമോഗ്ളോബിന്‍ കൂട്ടുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. വയറെരിച്ചില്‍ തുടങ്ങിയവ മൂലമുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ നെല്ലിക്കാ സഹായിക്കുന്നു.

 

കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകരം. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. അതുപോലെ ശ്വാസകോശങ്ങളെ ബലപ്പെടുത്തുന്നു. പ്രത്യുല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും നെല്ലിക്ക ഗുണപ്രദം.

 

മൂത്രാശയ വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരതാപം കുറയ്ക്കുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും തിമിര സാദ്ധ്യത കുറയ്ക്കുന്നതിനും നെല്ലിക്ക സഹായകരമാണ്. മുടിയഴകിനു നെല്ലിക്കായിലെ ചില ഘടകങ്ങള്‍ പ്രയോജനപ്രദമാണ്. മുടി ഇടതൂര്‍ന്നു വളരും. മുടിയുടെ കറപ്പും ഭംഗിയും തിളക്കവും വര്‍ദ്ധിപ്പിക്കുന്നു.

 

കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, കരോട്ടിന്‍ ‍, വിറ്റാമിന്‍ ബി കോംപ്ളക്സ് തുടങ്ങിയ പോഷകങ്ങളും നെല്ലിക്കായിലുണ്ട്. നെല്ലിക്കായിലെ കാല്‍സ്യം പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു.

 

ഭക്ഷണത്തിലെ മറ്റു പോഷകങ്ങളെ ശരീരത്തിലേക്കു വലിച്ചെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനു നെല്ലിക്ക വലിയ പങ്കു വഹിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.