സഭാ ആരാധന ഇല്ലാതാക്കാന്‍ പാസ്റ്ററുടെ മകളെ ക്രൂരമായി ഉപദ്രവിച്ചു

സഭാ ആരാധന ഇല്ലാതാക്കാന്‍ പാസ്റ്ററുടെ മകളെ ക്രൂരമായി ഉപദ്രവിച്ചു ബുദാക്ക: ഉഗാണ്ടയില്‍ പെന്തക്കോസ്തു സഭാ യോഗം തകര്‍ക്കാന്‍ സാധിക്കാത്തതിനു പാസ്റ്ററുടെ 17 വയസുള്ള മകളെ അഞ്ചംഗ സംഘം ക്രൂരമായി മാനഭംഗപ്പെടുത്തി.   മാര്‍ച് 28ന് രാത്രി 7.30-ന് കിഴക്കന്‍ ഉഗാണ്ടയിലെ ബുദാക്ക ജില്ലയിലെ കദേറു സബ് കൌണ്ടിയില്‍ കിര്യോളയിലെ ന്യൂ ഹോപ്പ് ചര്‍ച്ചിന്റെ പാസ്റ്ററുടെ മകളെയാണ് മുസ്ളീങ്ങളായ അഞ്ചുപേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തിയത്. പാസ്റ്ററുടെയും മകളുടെയും പേര് വിവരം പുറത്ത് വിട്ടിട്ടില്ല.   ഈ പ്രദേശത്ത് പാസ്റ്ററുടെ വീടിന് […]

Continue Reading

കെനിയ: ഭയന്നു വിറച്ച് പെണ്‍കുട്ടി രണ്ടു നാള്‍ അലമാരയ്ക്കുള്ളില്‍

കെനിയ: ഭയന്നു വിറച്ച് പെണ്‍കുട്ടി രണ്ടു നാള്‍ അലമാരയ്ക്കുള്ളില്‍ ഗാരിസ്സ: ഡോര്‍മിറ്ററിക്കുള്ളില്‍ ഭീകരര്‍ തന്റെ കൂട്ടുകാരികളെ ഓരോരുത്തരേയും വെടിവെച്ചു കൊല്ലുമ്പോള്‍ സിന്തിയ ഷെറോയ്റ്റിക് (19)എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടി മുറിക്കുള്ളില്‍ത്തന്നെയുള്ള ഒരു വലിയ കബോര്‍ഡില്‍ ഭയന്നു വിറച്ചു ദൈവത്തോടു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു.   ഭീകരര്‍ മണിക്കൂറുകളോളം സംഹാര സാണ്ഡവം ആടിക്കഴിഞ്ഞതിനുശേഷവും ജീവനെ ഭയന്നു രണ്ടു ദിവസം കബോര്‍ഡില്‍ ഒളിച്ചിരുന്ന. ഭീകര രംഗങ്ങള്‍ ശമിച്ചിട്ടും പുറത്തുവരാന്‍ ഭയപ്പെട്ട് മരവിച്ചിരുന്ന സിന്തിയയെ പുറത്തിറക്കുവാന്‍ മറ്റുള്ളവര്‍ക്കു പ്രയാസപ്പെടേണ്ടിവന്നു. ഏപ്രില്‍ 2-ന് വ്യാഴാഴ്ചയായിരുന്നു ലോകത്തെ ഞെട്ടിച്ച […]

Continue Reading

രാജ്യത്തെ ദരിദ്രരുടെ കണക്കെടുക്കാന്‍ പുതിയ സമതി

രാജ്യത്തെ ദരിദ്രരുടെ കണക്കെടുക്കാന്‍ പുതിയ സമതി ന്യൂഡല്‍ഹി: ഇന്ത്യ വീണ്ടും ദരിദ്രരെ എണ്ണുന്നു. ഇതിനായി നീതി ആയോഗ് ഉപാദ്ധ്യക്ഷന്‍ അരവിന്ദ് പഗഡിയ ചെയര്‍മാനായി 14 അംഗ കര്‍മ സമിതിയെ നിയോഗിച്ചു.   ദരിദ്രരുടെ എണ്ണം നിര്‍ണ്ണയിക്കാനുള്ള രേഖ നിര്‍ദ്ദേശിക്കുന്നതോടൊപ്പം ദാരിദ്യ്രം ഇല്ലായ്മ ചെയ്യുവാനുള്ള കര്‍മ്മ പദ്ധതിയും സമിതി തയ്യാറാക്കണം. ആസൂത്രണ കമ്മീഷനു പകരം രൂപീകരിച്ച നീതി ആയോഗിനെ ആദ്യം ഏല്‍പ്പിക്കുന്ന പ്രധാനപ്പെട്ട ദൌത്യമാണിത്.   ദാരിദ്യ്ര രേഖാ നിര്‍ണ്ണയം എക്കാലവും വിവാദങ്ങള്‍ക്കിടയാക്കപ്പെട്ട വിഷയമാണ്. സുരേഷ് ടെണ്ടുല്‍ക്കര്‍ കമ്മറ്റി […]

Continue Reading

21 ക്രൈസ്തവരെ ഐ.എസ്. തലയറുത്തുകൊന്നു

21 ക്രൈസ്തവരെ ഐ.എസ്. തലയറുത്തുകൊന്നു കെയ്റോ: രണ്ടുമാസം മുമ്പ് ലിബിയയില്‍നിന്നു ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ ഈജിപ്റ്റ് പൌരന്മാരായ 21 കോപ്റ്റിക് ക്രൈസ്തവരെ ഭീകരര്‍ തലയറുത്തുകൊന്നു.   ലിബിയയുടെ തലസ്ഥാന നഗരിയായ ട്രിപ്പോളിക്കു സമീപമുള്ള കടല്‍ത്തീരത്തുവെച്ച് തലയറുക്കുന്നതിന്റെ വീഡിയോ ദൃശ്യവും ഭീകരര്‍ പുറത്തുവിട്ടു. ഭീകരര്‍ ബന്ദികളെ ഓരോരുത്തരേയും ഓറഞ്ച് നിറമുള്ള വസ്ത്രങ്ങള്‍ അണിയിച്ചതിനുശേഷം മുട്ടില്‍ നിര്‍ത്തിയശേഷം കഴുത്തില്‍ കത്തിവെയ്ക്കുകയായിരുന്നു. “കുരിശുയുദ്ധം” നടത്തിയ നിങ്ങള്‍ സുരക്ഷിതരാണെന്നു കരുതണ്ട.   ഞങ്ങള്‍ക്കെതിരെ പോരാടിയാല്‍ ഞങ്ങള്‍ ഒരുമിച്ച് നിങ്ങള്‍ക്കെതിരെ പോരാടും. […]

Continue Reading

പ്ലാസ്റ്റിക്ക് പായ്ക്കറ്റുകളിലെ ഭക്ഷണം ബി.പി. കൂട്ടും

പ്ലാസ്റ്റിക്ക് പായ്ക്കറ്റുകളിലെ ഭക്ഷണം ബി.പി. കൂട്ടും പ്ലാസ്റ്റിക് പാക്കറ്റുകളിലും കാനുകളിലുമുള്ള ഭക്ഷണം വാങ്ങിക്കഴിക്കുന്നവര്‍ സൂക്ഷിക്കുക, രക്തസമ്മര്‍ദ്ദം കൂട്ടുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്.   മനോഹരമായ കവറുകളും, കാനുകളും നിര്‍മ്മിക്കാനുപയോഗിക്കുന്ന രാസവസ്തുക്കള്‍ മനുഷ്യനിലെ ബി.പി. ഉയര്‍ത്തുന്ന ഘടകമാണെന്നാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയ കൊറിയയിലെ സോള്‍ നാഷണല്‍ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനിലെ യുന്‍ ചുല്‍ ഹോങ് അഭിപ്രായപ്പെടുന്നത്.   കവര്‍ പാളിയിലെ ബി.പി.എ. ഘടകമാണ് രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും ഉയര്‍ത്തുന്നത്. അതേ സമയം ചില്ലു കുപ്പിയിലടച്ച ഭക്ഷണത്തിന് ഈ പ്രശ്നങ്ങളില്ലെന്നും […]

Continue Reading

യു.പി.എഫ്. ഐക്യ കണ്‍വന്‍ഷന്‍

യു.പി.എഫ്. ഐക്യ കണ്‍വന്‍ഷന്‍ നിരണം: യുപിഎഫ് 11-ാമതു കണ്‍വന്‍ഷന്‍ ഡിസംബര്‍ 11-14 വരെ പഞ്ചായത്ത് ജംഗ്ഷനു സമീപം നടക്കും. പാസ്റ്റര്‍ കെ.റ്റി ഉമ്മന്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ കെ.സി. ജോണ്‍ ‍, എം.എ. ജോണ്‍ ‍, ഷാജി യോഹന്നാന്‍ തുടങ്ങിയവര്‍ ശുശ്രൂഷിക്കും.

Continue Reading

ടാന്‍സാനിയായില്‍ പ്രഭാത പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത യുവാവിനെ വധിച്ചു

ടാന്‍സാനിയായില്‍ പ്രഭാത പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത യുവാവിനെ വധിച്ചു ബുക്കോബ: വടക്കു പടിഞ്ഞാറന്‍ ടാന്‍സാനിയായില്‍ പെന്തക്കോസ്തു സഭാഹാളില്‍ പ്രഭാത പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത വിശ്വാസിയെ അക്രമികള്‍ വധിച്ചു.   ഒക്ടോബര്‍ 9-ന് ബുക്കോബ ഗ്രാമത്തിലെ പെന്തക്കോസ്തല്‍ അസ്സംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ചിന്റെ ആരാധനാ ഹാളില്‍ അതിരാവിലെ നടന്ന പ്രഭാത പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ഡിയോനിസ് നഗ്വണ്ടു (31) എന്ന യുവാവിനെയാണ് മുഖംമൂടി ധരിച്ചെത്തിയ അക്രമികള്‍ കൊലപ്പെടുത്തിയത്.   ചര്‍ച്ചിലെ പ്രാര്‍ത്ഥനയില്‍ പാസ്റ്റര്‍ ഫോസ്റ്റിന്‍ ജോസഫ് ഉള്‍പ്പെടെ 25ഓളം പേര്‍ പങ്കെടുത്തിരുന്നു. പ്രാര്‍ത്ഥനയ്ക്കു […]

Continue Reading

ആയുസ്‌ നിശ്‌ചയിക്കുന്ന ജീന്‍ കണ്ടെത്തി

ആയുസ്‌ നിശ്‌ചയിക്കുന്ന ജീന്‍ കണ്ടെത്തി യുവത്വത്തിന്റെ പ്രഭവകേന്ദ്രമായ ജീനുകളെ ബ്രിട്ടീഷ്‌ ശാസ്‌ത്രജ്‌ഞര്‍ കണ്ടെത്തി. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ ശാസ്‌ത്രസംഘമാണു സുപ്രധാനമായ ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്‌. ഹൃദ്രോഗം മുതല്‍ അള്‍ഷിമേഴ്‌സ് വരെയുള്ള രോഗങ്ങള്‍ക്കു തടയിടാന്‍ പുതിയ കണ്ടെത്തല്‍ വഴി തെളിക്കുമെന്നാണു പ്രതീക്ഷ. ഇന്‍സുലിന്‍ അടങ്ങിയ ചില തരം ജീനുകള്‍ പുഴുക്കളുടേയും ഈച്ചകളുടേയും എലികളുടേയും ആയുസ്‌ വര്‍ധിപ്പിക്കുന്നതായി കണ്ടെത്താനായി. ഇത്തരം ജീനുകളിലെ ജനിതകവ്യതിയാനങ്ങളാണു മനുഷ്യന്റെ ആയുസ്‌ നിശ്‌ചയിക്കുന്നതെന്നാണു ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്‌.

Continue Reading

വിശപ്പു മാറ്റാന്‍ 6 വയസ്സുകാരന്‍ പട്ടിയുടെ പാലു കുടിക്കുന്നു

വിശപ്പു മാറ്റാന്‍ 6 വയസ്സുകാരന്‍ പട്ടിയുടെ പാലു കുടിക്കുന്നു ഝാര്‍ഖണ്ഡ് സ്വദേശിയായ 6 വയസ്സുകാരന്‍ ഛോട്ടുവിന്റെ ജീവന്‍ നിലനിര്‍ത്തുന്നത് തെരുവുനായയാണ്. പിതാവു മരിച്ച കുടുംബത്തിലെ അംഗമായ ഈ കൊച്ചു കുട്ടി തന്റെ കുടുംബത്തിലെ ദാരിദ്യ്രം നിമിത്തം വിശപ്പടക്കുന്നത് പട്ടിയുടെ പാല്‍ കുടിച്ചാണെന്നുള്ള കഥ വിദേശ മാധ്യമങ്ങള്‍പോലും വന്‍ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. ഛോട്ടുവിന്റെ പിതാവ് മൂന്നു വര്‍ഷം മുമ്പ് മരിച്ചു. അമ്മ ശനിപരിദേവിയും, 60 കാരിയായ അമ്മൂമ്മയും, 14-ഉം, 3 വയസ്സുള്ള സഹോദരന്മാരുമാണ് ഛോട്ടുവിന്റെ കുടുംബം. മൂത്ത സഹോദരന്‍ […]

Continue Reading