റ്റി.പി.എം പനമ്പറ്റ സഭാശുശ്രൂഷകൻ പാസ്റ്റർ ജോയിക്കുട്ടിയുടെ (63) സംസ്കാരം നാളെ
കൊട്ടാരക്കര : ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെന്റർ പനമ്പറ്റ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോയിക്കുട്ടി (63) കർത്താവിൽ നിദ്ര പ്രാപിച്ചു.
സംസ്കാരം നാളെ രാവിലെ 10 ന് കൊട്ടാരക്കര റ്റി.പി.എം സെന്റർ ഫെയ്ത്ത് ഹോമിലെ ശുശ്രുഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.
പരേതൻ സഭയുടെ വിവിധ സെന്റർറുകളിൽ 32 വർഷം ശുശ്രൂഷ ചെയ്തു.
പരേതനായ എൽഡർ ബാബുക്കുട്ടി (തിരുവനന്തപുരം), പൂയപ്പള്ളി സഭാശുശ്രൂഷകൻ എൽഡർ ബേബികുട്ടി എന്നിവർ സഹോദരങ്ങളാണ്.

