ബിന്‍ലാദന്‍ കൊല്ലപ്പെട്ട സ്ഥലത്തിനു സമീപമുള്ള ചര്‍ച്ചുകള്‍ക്കുള്ള നിരോധനം പിന്‍വലിച്ചു

ബിന്‍ലാദന്‍ കൊല്ലപ്പെട്ട സ്ഥലത്തിനു സമീപമുള്ള ചര്‍ച്ചുകള്‍ക്കുള്ള നിരോധനം പിന്‍വലിച്ചു അബോട്ടാബാദ്: പാക്കിസ്ഥാനില്‍ ഒസാമ ബിന്‍ ലാദന്‍ ഒളിവില്‍ താമസിച്ച വീടിനു സമീപ പ്രദേശങ്ങളിലുള്ള 6 ക്രിസ്ത്യന്‍ സഭകള്‍ക്കു ഭരണകൂടം ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. പാക്കിസ്ഥാനിലെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ കൈബര്‍ പാക്ക്തുങ്ക്വായിലെ അബോട്ടാബാദിലുള്ള ഹൌസ് ചര്‍ച്ചുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കാണ് പിന്‍വലിച്ചത്.   2018 ജനുവരി മാസം മദ്ധ്യത്തില്‍ സുരക്ഷാ ഭീഷണികള്‍ മുന്‍ നിര്‍ത്തിയാണെന്നു പറഞ്ഞായിരുന്നു ഈ പ്രദേശത്തെ ഹൌസ് ചര്‍ച്ചുകള്‍ക്ക് പ്രാദേശിക ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. വീടുകള്‍ […]

Continue Reading

കെനിയന്‍ സ്കൂളില്‍ മതവിവേചനം; ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു കുത്തേറ്റു

കെനിയന്‍ സ്കൂളില്‍ മതവിവേചനം; ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു കുത്തേറ്റു നെയ്റോബി: കെനിയന്‍ സ്കൂളില്‍ മതവിവേചനത്തിനിരകളായ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു മുസ്ളീം വിദ്യാര്‍ത്ഥികളുടെ കുത്തേറ്റു.  നെയ്റോബിയിലെ ജാംഹുരി ഹൈസ്ക്കൂളില്‍ നടന്ന ആക്രമണത്തില്‍ 35 വിദ്യാര്‍ത്ഥികള്‍ക്കാണു പരിക്കേറ്റത്.   സ്കൂള്‍ മാനേജ്മെന്റിന്റെ മതവിവേചന പ്രവര്‍ത്തികളുടെ അനന്തരഫലമാണ് ആക്രമണത്തിനു കാരണെന്ന് ക്രൈസ്തവര്‍ ആരോപിച്ചു. സ്കൂളിലെ ഹോസ്റ്റലില്‍ നടന്ന സംഘര്‍ഷത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റത്. സ്കൂളില്‍ ക്രിസ്ത്യന്‍ കുട്ടികള്‍ക്കും, മുസ്ളീം കുട്ടികള്‍ക്കും പ്രത്യേകം ബാത്ത്റൂമുകളും ലൈബ്രറി സൌകര്യവുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രിസ്ത്യന്‍ കുട്ടികളോട് ഭക്ഷണ സമയത്ത് ക്യൂവില്‍ നില്‍ക്കുമ്പോഴും […]

Continue Reading

യിസ്രായേലില്‍ യേശുക്രിസ്തുവിനെ സ്വീകരിച്ച യെഹൂദന്മാര്‍ക്കെതിരെ യാഥാസ്ഥിക യെഹൂദന്മാരുടെ ആക്രമണം

യിസ്രായേലില്‍ യേശുക്രിസ്തുവിനെ സ്വീകരിച്ച യെഹൂദന്മാര്‍ക്കെതിരെ യാഥാസ്ഥിക യെഹൂദന്മാരുടെ ആക്രമണം യെരുശലേം: യിസ്രായേലില്‍ കര്‍ത്താവായ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച യഹൂദന്മാരുടെ ആത്മീക കൂടിവരവില്‍ യാഥാസ്ഥിക യഹൂദന്മാര്‍ ആക്രമണം നടത്തി.   തെക്കന്‍ യിസ്രായേലിലെ ഡിമേനയില്‍ കര്‍ത്താവിനെ ആരാധിക്കാനായി കൂടിവന്ന യഹൂദ ക്രിസ്ത്യാനികളെയാണ് (ഇവരെ മെസ്സിയാനിക് ജ്യൂസ് എന്നാണ് അറിയപ്പെടുക) യഹൂദന്മാരിലെ മതമൌലിക വാദികള്‍ ആക്രമിച്ചത്. മെസ്സിയാനിക് യഹൂദന്മാര്‍ കഴിഞ്ഞ വര്‍ഷം ഈ സ്ഥലത്ത് ഒരു ആരാധനാ കേന്ദ്രം തുടങ്ങിയിരുന്നു. ഇവിടെ ആരാധനയും വചന ശുശ്രൂഷയും യേശുവിന്റെ ജീവചരിത്രം […]

Continue Reading

സിറിയയില്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ക്കു നേരെ വ്യാപക ആക്രമണം

സിറിയയില്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ക്കു നേരെ വ്യാപക ആക്രമണം അഫ്രിന്‍ റീജന്‍ ‍: സിറിയയില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കു നേരെ തുര്‍ക്കി നിയന്ത്രണ സേനയുടെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു. അഫ്രിന്‍ റീജണിലെ കുര്‍ദ്ദിഷ് മേഖലയിലാണ് ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുന്നത്.   സിറിയന്‍ ഡെമോക്രാറ്റിക് സേനയും തുര്‍ക്കിയിലെ മതമൌലിക വാദികളുടെ നിയന്ത്രണത്തിലുള്ള സേനയും തമ്മിലുള്ള യുദ്ധത്തിനിടയിലാണ് ജനം ആക്രമണത്തിനിരയാകുന്നത്. മേഖലയിലെ ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവരും യെസീദികളും ഒരുപോലെ പീഢനങ്ങള്‍ നേരിടുന്നു. ഇരുവരേയും ഒരേ നിലവാരത്തിലാണ് ഇസ്ളാമിക മതമൌലിക വാദികള്‍ കാണുന്നത്.   ബോംബു […]

Continue Reading

ക്രിസ്തുവിശ്വാസത്തിലേക്കു വന്ന ഇറാന്‍കാരി 5 വര്‍ഷംകൊണ്ടു നേടിയത് 1,500 മുസ്ളീങ്ങളെ

ക്രിസ്തുവിശ്വാസത്തിലേക്കു വന്ന ഇറാന്‍കാരി 5 വര്‍ഷംകൊണ്ടു നേടിയത് 1,500 മുസ്ളീങ്ങളെ ഒരു വ്യക്തി ക്രിസ്തുവിങ്കലേക്കു വരുന്നത് ഇന്നത്തെക്കാലത്ത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം സാഹചര്യങ്ങള്‍ ‍, സാത്താന്‍ ജനത്തെ തടയുന്നത്, ചിലരുടെ പിടിവാശി, ഇതൊക്കെ ആത്മാക്കള്‍ ക്രിസ്തുവിങ്കലേക്കു വരുവാന്‍ തടസ്സങ്ങളാണ്.   എന്നാല്‍ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്തു കര്‍ത്താവിനെ കണ്ടുമുട്ടി ഉറച്ച ക്രിസ്ത്യാനിയായിത്തീരുന്നതോടെ നാം ഓരോരുത്തരം നമ്മെ രക്ഷിച്ച കര്‍ത്താവിന്റെ ഉത്തമ സാക്ഷികളായിത്തീരുന്നു. ഈ ദര്‍ശനം നമ്മെ നയിക്കുന്നുവെങ്കില്‍ കര്‍ത്താവു നാം ആഗ്രഹിക്കുന്നതിനപ്പുറം ആത്മാക്കളെ നേടുവാന്‍ […]

Continue Reading

സര്‍ക്കാരിനെതിരെ പ്രാര്‍ത്ഥന; 7 എത്യോപ്യന്‍ ക്രൈസ്തവരെ അറസ്റ്റു ചെയ്തു

സര്‍ക്കാരിനെതിരെ പ്രാര്‍ത്ഥന; 7 എത്യോപ്യന്‍ ക്രൈസ്തവരെ അറസ്റ്റു ചെയ്തു അഡിസ് അബാബ: എത്യോപ്യയില്‍ സര്‍ക്കാരിന് ശരിയായ രീതിയില്‍ ഭരിക്കാനുള്ള മനോഭാവം ഉണ്ടാകുവാന്‍ പ്രാര്‍ത്ഥിച്ച 7 ക്രൈസ്തവരെ പോലീസ് അറസ്റ്റു ചെയ്തു.   വടക്കു പടിഞ്ഞാറന്‍ നഗരമായ ചാഗ്നിയിലെ മെസറേത്ത് ക്രിസ്ത്യന്‍ ചര്‍ച്ചിലെ അംഗങ്ങളെയാണ് അറസ്റ്റു ചെയ്ത്. മലനിരകളുള്ള പ്രദേശമായ ഇവിടെ സുവിശേഷ വിഹിത ക്രൈസ്തവരോടു കാണിക്കുന്ന വിവേചനത്തില്‍ സര്‍ക്കാര്‍ മൌനം പാലിക്കുന്നതില്‍ സര്‍ക്കാരിനു ശരിയായ ദിശാബോധം നല്‍കുവാനായി ഒരു കൂട്ടം വിശ്വാസികള്‍ പരസ്യമായി ശബ്ദം ഉയര്‍ത്തി പ്രാര്‍ത്ഥിച്ചതിനെത്തുടര്‍ന്നു […]

Continue Reading

ബൈബിളില്‍ പരാമര്‍ശിക്കുന്ന ഒന്നാം യെരുശലേം ദൈവാലയ കാലത്തെ കളിമണ്‍ മുദ്ര കണ്ടെടുത്തു

ബൈബിളില്‍ പരാമര്‍ശിക്കുന്ന ഒന്നാം യെരുശലേം ദൈവാലയ കാലത്തെ കളിമണ്‍ മുദ്ര കണ്ടെടുത്തു യെരുശലേം: ബൈബിളില്‍ പരാമര്‍ശിക്കുന്ന വ്യക്തിയുടേതെന്ന് കരുതുന്ന കളിമണ്‍കൊണ്ടു നിര്‍മ്മിച്ച മുദ്ര യെരുശലേമില്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു.   ഒന്നാം യെരുശലേം ദൈവാലയ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ഗവര്‍ണറുടെ മുദ്രയാണ് യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടി ഉല്‍ഖനനത്തില്‍ കണ്ടെടുത്തത്. യെരുശലേമിലെ വെസ്റ്റേണ്‍ വാള്‍ പ്ളാസയില്‍ മണ്‍മറഞ്ഞ നിലയില്‍ നൂറ്റാണ്ടുകളായി കിടന്ന മുദ്രയാണ് ഗവേഷകര്‍ പുറത്തെടുത്തത്.   മുദ്രയില്‍ ‘lesar ha’ air’ എന്ന് ഹീബ്രു ഭാഷയില്‍ എഴുത്തുമുണ്ട്. ‘പട്ടണത്തിന്റെ […]

Continue Reading

യെരുശലേമിലെ പുതിയ റെയില്‍വേസ്റ്റേഷനു ട്രംപിന്റെ പേര് നല്‍കുമെന്ന് യിസ്രായേല്‍

യെരുശലേമിലെ പുതിയ റെയില്‍വേസ്റ്റേഷനു ട്രംപിന്റെ പേര് നല്‍കുമെന്ന് യിസ്രായേല്‍ യെരുശലേം: യെരുശലേമിനെ യിസ്രായേലിന്റെ തലസ്ഥാന നഗരിയായി അംഗീകരിച്ചു പ്രഖ്യാപനം നടത്തിയ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്യുന്നത് യിസ്രായേല്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു.   യെരുശലേമിന്റെ പടിഞ്ഞാറന്‍ മതിലില്‍നിന്നും അധികം അകലെയല്ലാതെ പുതിയതായി നിര്‍മ്മിക്കുന്ന റെയില്‍വേസ്റ്റേഷന് ട്രംപിന്റെ പേര് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് യിസ്രായേല്‍ ഗതാഗത മന്ത്രി യിസ്രാല്‍ കറ്റ്സ് അറിയിച്ചു.   റെയില്‍വേസ്റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 2.5 ബില്യണ്‍ ഡോളറാണ് നീക്കിവെച്ചിരിക്കുന്നത്. […]

Continue Reading

യെരുശലേം ദൈവാലയത്തിന്റെ കീഴില്‍ പുതിയ സിനഗോഗ് നിര്‍മ്മിച്ചു

യെരുശലേം ദൈവാലയത്തിന്റെ കീഴില്‍ പുതിയ സിനഗോഗ് നിര്‍മ്മിച്ചു യെരുശലേം: യിസ്രായേല്‍ മൂന്നാം യെരുശലേം ദൈവാലയം പണിയുവാനുള്ള തയ്യാറെടുപ്പിനിടയില്‍ പുതിയ ഒരു സിനഗോഗ് പണിതു പ്രാര്‍ത്ഥന ആരംഭിച്ചു.   യെരുശലേം ദൈവാലയ നിര്‍മ്മാണം വേഗത്തില്‍ ആരംഭിക്കുവാനുള്ള നടപടികള്‍ യെഹൂദന്മാര്‍ മനസ്സുകൊണ്ടും ശരീരംകൊണ്ടും ആഗ്രഹിക്കുമ്പോഴും ദൈവാലയം നിലനിന്നിരുന്ന സ്ഥലത്തെ കേന്ദ്രീകരിച്ചുതന്നെയാണ് സിനഗോഗും നിര്‍മ്മിച്ചത്. 12 വര്‍ഷത്തെ പ്രവര്‍ത്തന ഫലമായാണ് സിനഗോഗിന്റെ പണി പൂര്‍ത്തീകരിച്ചത്.   ഇതിനായി 50 മില്യണ്‍ ഡോളറാണ് ചെലവഴിച്ചത്. സിനഗോഗിന്റെ ചുമതല ഇപ്പോള്‍ വെസ്റ്റേണ്‍ വാള്‍ ഹെറിറ്റേജ് ഫൌണ്ടേഷനാണ്. […]

Continue Reading

യെരുശലേം ദൈവാലയത്തിന്റെ കീഴില്‍ പുതിയ സിനഗോഗ് നിര്‍മ്മിച്ചു

യെരുശലേം ദൈവാലയത്തിന്റെ കീഴില്‍ പുതിയ സിനഗോഗ് നിര്‍മ്മിച്ചു യെരുശലേം: യിസ്രായേല്‍ മൂന്നാം യെരുശലേം ദൈവാലയം പണിയുവാനുള്ള തയ്യാറെടുപ്പിനിടയില്‍ പുതിയ ഒരു സിനഗോഗ് പണിതു പ്രാര്‍ത്ഥന ആരംഭിച്ചു.   യെരുശലേം ദൈവാലയ നിര്‍മ്മാണം വേഗത്തില്‍ ആരംഭിക്കുവാനുള്ള നടപടികള്‍ യെഹൂദന്മാര്‍ മനസ്സുകൊണ്ടും ശരീരംകൊണ്ടും ആഗ്രഹിക്കുമ്പോഴും ദൈവാലയം നിലനിന്നിരുന്ന സ്ഥലത്തെ കേന്ദ്രീകരിച്ചുതന്നെയാണ് സിനഗോഗും നിര്‍മ്മിച്ചത്.   12 വര്‍ഷത്തെ പ്രവര്‍ത്തന ഫലമായാണ് സിനഗോഗിന്റെ പണി പൂര്‍ത്തീകരിച്ചത്. ഇതിനായി 50 മില്യണ്‍ ഡോളറാണ് ചെലവഴിച്ചത്. സിനഗോഗിന്റെ ചുമതല ഇപ്പോള്‍ വെസ്റ്റേണ്‍ വാള്‍ ഹെറിറ്റേജ് […]

Continue Reading