ക്രൈസ്തവ വിശ്വാസത്തില്‍ ഉറച്ചു നിന്നതിനു ഈജിപ്റ്റ് സൈനികനെ സഹപ്രവര്‍ത്തകര്‍ കൊലപ്പെടുത്തി
കെയ്റോ: ഈജിപ്റ്റില്‍ ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവര്‍ക്കെതിരെ ഇസ്ളാമിക മതമൌലിക വാദികള്‍ നടത്തുന്ന അതിക്രമങ്ങള്‍ പെരുകുന്നതിനിടെ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ഒരു രക്തസാക്ഷികൂടി ഉണ്ടായി.
ബെനി സൂഫ് പ്രവിശ്യയിലെ കാഫര്‍ ദാര്‍വിഷ് ഗ്രാമത്തില്‍ ജോസഫ് റെഡഹെല്‍മി എന്ന സൈനികനാണ് മതവൈരത്തിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെടേണ്ടി വന്നത്. ജൂലൈ 19-ന് സൈന്യത്തിലെ തന്റെ സഹ പ്രവര്‍ത്തകരായ മുസ്ളീങ്ങള്‍ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ നിലയില്‍ സൈനിക ക്യാമ്പില്‍ ജോസഫിന്റെ ജഡം കണ്ടെത്തുകയായിരുന്നു. മുബാറക് മിലിട്ടറി ട്രെയിനിംഗ് സെന്ററില്‍നിന്നും വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ ജോസഫ് അല്‍ -സലാം സ്പെഷ്യല്‍ ഫോഴ്സ് പോലീസ് യൂണിറ്റിലേക്ക് നിയമിതനായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ചില സഹപ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്നു ജോസഫിന്റെ പിതാവ് റെഡ ഹെല്‍മി ആരോപിച്ചു. ജൂലൈ 20-ന് ഉച്ചയ്ക്കു 2 മണിക്ക് ആഭ്യന്തര മന്ത്രാലയത്തില്‍നിന്നും ഒരു സന്ദേശം ലഭിച്ചതായും ജോസഫ് അപസ്മാര രോഗം ബാധിച്ച് മരണപ്പെട്ടതായും എത്രയും പെട്ടന്ന് ജഡം സ്വീകരിക്കണമെന്നുമായിരുന്നു സന്ദേശമെന്ന് ജോസഫിന്റെ പിതൃ സഹോദരന്‍ യൂസഫ് സരീഫ് പറഞ്ഞു.
അപ്രകാരം യൂസഫും ജോസഫിന്റെ ബന്ധുക്കളും മിലിട്ടറി ഉദ്യോഗസ്ഥരെ സമീപിച്ച് ജോസഫിന്റെ ജഡം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് എത്തി പരിശോധിച്ചപ്പോള്‍ ദേഹമാസകലം മുറിവേറ്റതും ചതഞ്ഞതുമായ പാടുകള്‍ കണ്ടു. പിന്നീട് ജോസഫിന്റെ പിതാവ് പ്രോസിക്യൂട്ടറെ സമീപിച്ച് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിനായി ചെന്നു. ഡോക്ടര്‍ പരിശോധിച്ചപ്പോഴും സ്വാഭിക മരണമല്ലെന്ന് പറഞ്ഞതായും റെഡ ഹെല്‍മി പറഞ്ഞു. കേസുമായി മുന്നോട്ടു പോകുവാന്‍ ജോസഫിന്റെ ബന്ധുക്കള്‍ തീരുമാനിച്ചു.
ജോസഫിന്റെ ഗ്രാമത്തിലെ മുസ്ളീങ്ങളും ക്രൈസ്തവരും ഒന്നടങ്കം ജോസഫിനെ സ്നേഹിക്കുകയും സൈനികനെന്ന നിലയില്‍ അഭിമാനിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഈജിപ്റ്റില്‍ സൈനിക ക്യാമ്പുകളില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ മുമ്പും നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മര്‍ദ്ദിക്കുകയും അപായപ്പെടുത്തുകയും ചെയ്യുന്ന സംഭവം വര്‍ദ്ധിച്ചു വരികയാണ്. രാജ്യത്തെ ക്രൈസ്തവ സമൂഹം വെറും 10 ശതമാനം മാത്രമാണ്.

