ബ്രേക്കിംഗ് ന്യൂസ്
• ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് കണ്‍വൻഷൻ നവംബർ 12 മുതല്‍ ദുബായിൽ • യു.എസിലെ മിഡ് ടേം തിരഞ്ഞെടുപ്പ്: വോട്ടിംഗ് കേന്ദ്രങ്ങളില്‍ 1235 പോള്‍ ചാപ്ളെയ്നുകളെ നിയോഗിക്കുന്നു. • യോര്‍ദ്ദാനിലെ ചര്‍ച്ചില്‍ ശവസംസ്ക്കാര ശുശ്രൂഷയ്ക്കിടെ വെടിവെയ്പ്; 9 മരണം • ഇസ്രായേൽ തിരഞ്ഞെടുപ്പ്: അഭിപ്രായ സർവേകളെ കാറ്റിൽപ്പറത്തി നെതന്യാഹു മുന്നിൽ; ഏഴാം ഊഴത്തിലേക്ക് • പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കുവേണ്ടി ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡ്യ പ്രാര്‍ത്ഥനാ ദിനങ്ങള്‍ നടത്തുന്നു • ജയില്‍ മോചിതനായ ചൈനീസ് പാസ്റ്റര്‍ക്ക് യഹൂദ കൂട്ടക്കൊലയെ അതിജീവിച്ചയാളുടെ പേരില്‍ പുരസ്ക്കാരം

ഡ്രൈവറുടെ ഉറക്കക്ഷീണം നേരത്തെ കണ്ടെത്താം; എഐ സംവിധാനം വികസിപ്പിച്ച് എംജി സര്‍വ്വകലാശാല

ഡ്രൈവറുടെ ഉറക്കക്ഷീണം നേരത്തെ കണ്ടെത്താം;  എഐ സംവിധാനം വികസിപ്പിച്ച് എംജി സര്‍വ്വകലാശാല
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഡ്രൈവറുടെ ഉറക്കക്ഷീണം നേരത്തെ കണ്ടെത്താം; എഐ സംവിധാനം വികസിപ്പിച്ച് എംജി സര്‍വ്വകലാശാല കോട്ടയം: ഡ്രൈവര്‍മാരിലെ ഉറക്കക്ഷീണം നേരത്തെ കണ്ടെത്താനുള്ള എഐ സാങ്കേതിക വിദ്യ വികസിപ്പിച്...

ഡ്രൈവറുടെ ഉറക്കക്ഷീണം നേരത്തെ കണ്ടെത്താം; എഐ സംവിധാനം വികസിപ്പിച്ച് എംജി സര്‍വ്വകലാശാല

കോട്ടയം: ഡ്രൈവര്‍മാരിലെ ഉറക്കക്ഷീണം നേരത്തെ കണ്ടെത്താനുള്ള എഐ സാങ്കേതിക വിദ്യ വികസിപ്പിച്ച് എംജി സര്‍വ്വകലാശാല. സ്കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സിലെ ഡോ, കെ.പി. പുഷ്പലത, ഗവേഷണ വിദ്യാര്‍ത്ഥിനി ഡോ. വിനിതാ വിജയന്‍ എന്നിവര്‍ക്ക് എ ഡ്രൌസിനസ് ഡിറ്റക്ഷന്‍ എന്ന പേരിലുള്ള കണ്ടുപിടിത്തത്തിനു കേന്ദ്ര സര്‍ക്കാരിന്റെ പേറ്റന്റ് ലഭിച്ചു.

റോഡ് സുരക്ഷയിലെ ഏറ്റവും നിര്‍ണ്ണായക വെല്ലുവിളികളിലൊന്നായ ഡ്രൈവറുടെ ക്ഷീണം പരിഹരിക്കുകയാണ് സവിശേഷ മെട്രിക് ലേണിംഗ് ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംവിധാനത്തിന്റെ ലക്ഷ്യം.

മുഖഭാവങ്ങളിലെയും കണ്ണുകളുടെ ചലനങ്ങളിലെയും സൂഷ്മ മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള ദൃശ്യ സവിശേഷതകള്‍ വിശകലനം ചെയ്തു ഡ്രൈവര്‍മാരിലെ ഉറക്ക ക്ഷീണത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ തന്നെ കണ്ടെത്താന്‍ ഈ സംവിധാനത്തിനു കഴിയും.

മനുഷ്യനും വാഹനവും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുന്ന അനാ പാറ്റിഡ് മോഡ്യൂള്‍സ് വികസിപ്പിക്കുകയാണ് ഗവേഷണത്തിന്റെ അടുത്ത ഘട്ടം.

ഇതിലൂടെ ഡ്രൈവര്‍മാരുടെ അവസ്ഥകള്‍ക്കും സാഹചര്യത്തിനും അനുസരിച്ച് ഇടപെടല്‍ തന്ത്രങ്ങള്‍ വ്യക്തിഗതമാക്കാനാകുമെന്നതാണ് പ്രത്യേകത.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
4 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!