കാലവര്‍ഷത്തെക്കുറിച്ചു പ്രവചിക്കാന്‍ ഇന്ത്യ 400 കോടി മുടക്കുന്നു
ന്യൂഡെല്‍ഹി: കാലവര്‍ഷത്തെക്കുറിച്ചു പ്രവചിക്കാന്‍ ഇന്ത്യ പുതു പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ തയ്യാറെടുക്കുന്നു. ഇതിനായി ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍ വാങ്ങാന്‍ ഒരുങ്ങുകയാണ്.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്നതിനും, വിവരങ്ങള്‍ നല്‍കുന്നതിനും സഹായകരമാകുന്ന കമ്പ്യൂട്ടറിന് ഏകദേശം 400 കോടിയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കാലവര്‍ഷം രൂപപ്പെടുന്നതിന്റെ ത്രീഡി മാതൃകകള്‍ ഈ കമ്പ്യൂട്ടര്‍ കാണിച്ചു തരും.
നിലവിലുള്ള സംവിധാനത്തേക്കാള്‍ പത്ത് മടങ്ങ് വേഗതയുള്ളതാകും പുതിയ സാങ്കേതിക വിദ്യയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അടുത്ത വര്‍ഷം മുതല്‍ പുതിയ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനാകുമെന്നാണ് കണക്കാക്കുന്നത്.
ഇന്ത്യയുടെ കാര്‍ഷിക മേഖലയ്ക്കു സഹായകരമാകുന്നതാണ് പുതിയ പദ്ധതിയെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
വിത്തു വിതയ്ക്കല്‍ മുതല്‍ വിളവ് എടുക്കല്‍ വരെ മഴയെ ആശ്രയിച്ചാണെന്നതിനാല്‍ കര്‍ഷകര്‍ക്ക് പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലഭിക്കുന്ന വിവരങ്ങള്‍ വളരം പ്രയോജനകരമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

