പാല്‍ ഉല്‍പ്പാദം വര്‍ദ്ധിപ്പിക്കാനായി കാലിത്തീറ്റയ്ക്കു പകരമായി ചോക്ളേറ്റ്

പാല്‍ ഉല്‍പ്പാദം വര്‍ദ്ധിപ്പിക്കാനായി കാലിത്തീറ്റയ്ക്കു പകരമായി ചോക്ളേറ്റ്

India Karshika Vartha

പാല്‍ ഉല്‍പ്പാദം വര്‍ദ്ധിപ്പിക്കാനായി കാലിത്തീറ്റയ്ക്കു പകരമായി ചോക്ളേറ്റ്
ജബല്‍പൂര്‍ ‍: കന്നുകാലികളുടെ പാല്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ കാലിത്തീറ്റയ്ക്കു പകരമായി ചോക്ളേറ്റ് നിര്‍മ്മിച്ച് മദ്ധ്യപ്രദേശ് വാഴ്സിറ്റി.

രണ്ടു മാസത്തെ ഗവേഷണത്തിനുശേഷം ജബല്‍പൂരിലെ നാനാജി ദേശ്മുഖ് വെറ്റെറിനറി സയന്‍സ് യൂണിവേഴ്സിറ്റി ആണ് വിറ്റാമിന്‍ ‍-ധാതുസമ്പുഷ്ടമായ കന്നുകാലി ചോക്ളേറ്റ് കണ്ടെത്തിയത്.

കാലിത്തീറ്റയ്ക്കു പച്ചപ്പുല്ലിനും പകരമായി ചോക്ളേറ്റ് ഉപയോഗിക്കാമെന്ന് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. എസ്.പി. തിവാരി പറഞ്ഞു.

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ ചോക്ളേറ്റ് വിപണിയില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ട് അപ് യൂണിറ്റുകള്‍ തുടങ്ങുന്ന വെറ്ററിനറി ബിരുദധാരികള്‍ക്കു ചോക്ളേറ്റ് സാങ്കേതിക വിദ്യ കൈമാറുമെന്നും തിവാരി പറഞ്ഞു.

കടുക്, തവിട്, നെല്ല് തുടങ്ങി പശുവിന് പരമ്പരാഗതമായി നല്‍കുന്നവയില്‍നിന്നാണ് ചോക്ളേറ്റ് ഉണ്ടാക്കുന്നത്. 500 ഗ്രാം തൂക്കം വരുന്ന ഒരു ചോക്ളേറ്റ് കട്ടയ്ക്ക് 25 രൂപാ വില.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.