കഷണ്ടിയും മുടികൊഴിച്ചിലും അതിജീവന പ്രശ്നം; പ്രത്യേക പദ്ധതിയുമായി ദക്ഷിണ കൊറിയ
സോള്‍: ഇന്ന് പലരെയും മാനസികമായി ബുദ്ധിമുട്ടിക്കുന്ന ഒരു വിഷയമാണ് കഷണ്ടിയും മുടികൊഴിച്ചിലും. ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ തകര്‍ക്കുകയും വ്യക്തിത്വത്തെത്തന്നെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നവും കൂടിയാണ് ഇവ. എങ്കിലും മുടികൊഴിച്ചിലിനെയും കഷണ്ടിയെയും ഗുരുതര ആരോഗ്യ പ്രശ്നങ്ങളായി ഒരു ഭരണകൂടവും കണക്കാക്കിയിട്ടില്ലായിരുന്നു.
എന്നാല്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജേമ്യുങ് കഷണ്ടിയയും മുടികൊഴിച്ചിലിനെയും അതിജീവനത്തിന്റെ പ്രശ്നം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. വെറും വാചകമടിയില്‍ നിര്‍ത്തുന്നില്ല ഇദ്ദേഹം.
മുടികൊഴിച്ചിലിനുള്ള വൈദ്യ ചികിത്സകള്‍ ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിധിയില്‍ വരുത്തണമെന്ന് ശുപാര്‍ശ ചെയ്തിരിക്കുകയാണ് പ്രസിഡന്റ് ലീ.
മുടികൊഴിച്ചിലിനുള്ള ചികിത്സയെ സൌന്ദര്യ വര്‍ദ്ധക മാര്‍ഗ്ഗങ്ങളുടെ ഗണത്തില്‍പ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാന്‍സര്‍ പോലുള്ള ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മുടികൊഴിച്ചില്‍ ചികിത്സകള്‍ രാജ്യത്തെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കവറേജ് നല്‍കുന്നുണ്ട്.
എന്നാല്‍ ജീവനു ഭീഷണിയല്ലാത്തതിനാല്‍ പാരമ്പര്യമായി മുടികൊഴിച്ചിലുള്ളവര്‍ക്കും മറ്റും ഈ സൌകര്യ ലഭിക്കുന്നില്ല. കര്‍ശന സൌന്ദര്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നവരുടെ രാജ്യമാണ് ദക്ഷിണ കൊറിയ.
കഴിഞ്ഞ വര്‍ഷം രാജ്യത്തെ ആശുപത്രികളില്‍ ഏതാണ്ട് 2,40,000 പേര്‍ മുടികൊഴിച്ചില്‍ ചികിത്സയ്ക്കായി എത്തിയെന്നാണ് കണക്ക്.

