ഏലയ്ക്കാ ചേര്‍ത്ത ചായ കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍
ദിവസവും രാവിലെ ഒരു ചായ കുടിക്കുന്നത് പലര്‍ക്കും ശീലമാണ്. ചായയില്‍ ഏലയ്ക്കാ കൂടി ചേര്‍ക്കുമ്പോള്‍ മണവും ഗുണവും ഇരട്ടിയാകുന്നു. ശരീരത്തിനു ഏറെ ഗുണങ്ങള്‍ ചെയ്യുന്നതാണ് ഏലയ്ക്ക.
പല തരത്തിലുള്ള ദഹന പ്രശ്നങ്ങള്‍ക്കും ഒരു പ്രതിവിധിയാണ് ഇത്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്ന വൊളാറ്റൈല്‍ ഓയില്‍, ഫാറ്റി ഓയില്‍ എന്നിവ ഏലയ്ക്കായില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഗ്യാസ് ട്രബിളില്‍നിന്നും രക്ഷനേടാനും ഇത് സഹായിക്കുന്നു.
വയറിനു അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഏലയ്ക്കാ ചേര്‍ത്ത തിളപ്പിച്ച വെള്ളം കുടിച്ചാല്‍ പരിഹാരമാകും.
ഇത് ദഹന പ്രശ്നങ്ങള്‍ക്കും പ്രതിവിധിയാണ്. ഏലയ്ക്കായില്‍ അടങ്ങിയിരിക്കുന്ന എസന്‍ഷ്യല്‍ ഓയിലുകള്‍ അണുബാധ പോലുള്ള പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയാണ്.
ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നുവെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
ശരീരത്തില്‍ അമിതമായി അടങ്ങിയിരിക്കുന്ന കൊളസ്ട്രോള്‍ കുറയ്ക്കാനും ഏലയ്ക്കാ സഹായിക്കുന്നു. അതിനാല്‍ ഏലയ്ക്കാ ചേര്‍ത്ത വെള്ളവും ചായയും കുടിക്കുന്നത് വളരെ നല്ലതാണ്.

