ലോകത്ത് ആദ്യമായി കൃത്രിമ കണ്ണുകള്‍ വികസിപ്പിച്ച് ഗവേഷകര്‍

ലോകത്ത് ആദ്യമായി കൃത്രിമ കണ്ണുകള്‍ വികസിപ്പിച്ച് ഗവേഷകര്‍

Breaking News Health

ലോകത്ത് ആദ്യമായി കൃത്രിമ കണ്ണുകള്‍ വികസിപ്പിച്ച് ഗവേഷകര്‍

ലോകം ഉണ്ടായ കാലം മുതലേ മനുഷ്യ വര്‍ഗ്ഗത്തിന്റെ ഒരു വലിയ ആഗ്രഹം സഫലമാകുകയാണ്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന പരീക്ഷണങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും ഒടുവില്‍ ലോകത്ത് ആദ്യമായി ജെന്നാരിസ് ബയോണിക് വിഷന്‍ സിസ്റ്റം എന്ന അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൃത്രിമ കണ്ണുകള്‍ (ബയോണിക് ഐ) വികസിപ്പിച്ച് ഗവേഷകര്‍.

ഓസ്ട്രേലിയായിലെ മേനാഷ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ മുന്നേറ്റത്തിനു പിന്നില്‍.

കണ്ണുകളില്‍നിന്ന് തലച്ചോറിലേക്ക് ദൃശ്യ വിവരങ്ങള്‍ കൈമാറുന്ന തകരാറിലായ ഒപ്റ്റിക് നാഡികളെ മറികടന്ന് ജെന്നാരിസ് ബയോണിക് വിഷന്‍ സിസ്റ്റം തലച്ചോറിന്റെ കാഴ്ച കേന്ദ്രത്തിലേക്ക് നേരിട്ട് സിഗ്നലുകള്‍ അയയ്ക്കുകയാണ് ചെയ്യുന്നത്.

ഇതിലൂടെ കാഴ്ചയില്ലാത്തവര്‍ക്ക് വസ്തുക്കള്‍ കാണുവാന്‍ സാധിക്കും.

ബയോണിക് ഐ മൃഗങ്ങളില്‍ വിജയകരമായി പരീക്ഷിച്ചശേഷം മനുഷ്യരില്‍ ക്ളിനിക്കല്‍ പരീക്ഷണനങ്ങള്‍ നടത്തുന്നതിനായി മെല്‍ബണില്‍ ശാസ്ത്രജ്ഞര്‍ പരിശ്രമത്തിലാണ്.

കാഴ്ചയില്ലാത്ത നിരവധി ആളുകള്‍ക്ക് കാഴ്ച വീണ്ടെടുക്കുന്നതിന് ഈ മുന്നേറ്റം സഹായിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ശിരോവസ്ത്രത്തില്‍ ഘടിപ്പിച്ചിരിക്കുന്ന മിനിയേച്ചര്‍ ക്യാമറയും പ്രൊസസറും അടങ്ങിയതാണ് ജെന്നാരിസ് സിസ്റ്റം.

കൂടാതെ തലച്ചോറില്‍ ടൈലുകള്‍, വയര്‍ലെസ് റിസീവറുകള്‍ മാക്രോ ലാപ്ടോപ്പുകള്‍ എന്നിവ സ്ഥാപിക്കും. കണ്ണിന്റെ സ്വാഭാവിക ഘടനയെ അനുകരിക്കുന്ന രീതിയിലാണ് ജെന്നാരിസ് സിസ്റ്റം നിര്‍മ്മിച്ചിരിക്കുന്നത്.