അകാലനര പോഷകങ്ങളുടെ കുറവുകളാലും സംഭവിക്കാം

അകാലനര പോഷകങ്ങളുടെ കുറവുകളാലും സംഭവിക്കാം

Health

അകാലനര പോഷകങ്ങളുടെ കുറവുകളാലും സംഭവിക്കാം

ചെറിയ പ്രായത്തില്‍ത്തന്നെ തലമുടി നരയ്ക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലമാണിത്.

ഇതിനു പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ കൃത്യമായി ലഭിക്കാത്തതുകൊണ്ടാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

തലമുടിക്ക് കരുത്ത് നഷ്ടപ്പെടാനും അകാല നര പോലെയുള്ള പ്രശ്നങ്ങള്‍ സാധാരണ മുടിയുടെ നിറമുള്ളവരെ അപേക്ഷിച്ച് അകാലനരയുള്ളവരില്‍ വൈറ്റമിന്‍ ബി12, സിങ്ക്, മഗ്നീഷ്യം, കോപ്പര്‍ എന്നിവയുടെ അളവ് കുറവാണെന്ന് നിരവധി പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുടിയുടെ നിറം നല്‍കുന്ന മെലാനിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഈ പോഷകങ്ങള്‍ സഹായിക്കുന്നു. ആവശ്യത്തിനു വൈറ്റമിന്‍ ഇല്ലെങ്കില്‍ മെലാനിന്‍ ഉല്‍പ്പാദിപ്പിക്കുന്ന കോശങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കില്ല.

ഇത് മുടി അകാലനര സംഭവിക്കുന്നതിനു കാരണമാകുന്നു. മുട്ട, പാല്‍, ധാന്യങ്ങള്‍ എന്നിവയില്‍ തലമുടിയുടെ ആരോഗ്യത്തിനും സാധാരണ നിറം നിലനിര്‍ത്താനുമുള്ള പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

വൈറ്റമിന്‍ ഡിയുടെ കുറവ് അകാല നരയ്ക്ക് കാരണമായേക്കാം. സൂര്യപ്രകാശം, കൊഴുപ്പുള്ള മത്സ്യങ്ങള്‍, പാല്‍ മുട്ടയുടെ മഞ്ഞക്കരു എന്നിവയില്‍നിന്ന് വൈറ്റമിന്‍ ധാരാളം ലഭിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.