പുട്ടും പഴവും ഒന്നിച്ചു കഴിച്ചാലുള്ള ദോഷ ഫലങ്ങള്‍

പുട്ടും പഴവും ഒന്നിച്ചു കഴിച്ചാലുള്ള ദോഷ ഫലങ്ങള്‍

Health

പുട്ടും പഴവും ഒന്നിച്ചു കഴിച്ചാലുള്ള ദോഷ ഫലങ്ങള്‍

മലയാളികളുടെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണങ്ങളിലൊന്നാണ് പുട്ടും പഴവും. രാവിലത്തെ ഭക്ഷണത്തിനു പുട്ടുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നതു ഇത് ദ്രുതഗതിയില്‍ ഉണ്ടാക്കാന്‍ കഴിയും എന്നുള്ളതാണ്.

പുട്ടുണ്ടെങ്കില്‍ 80 ശതമാനം ഭവനങ്ങളിലും പഴവും കാണും. എന്നാല്‍ രാവിലെ പുട്ടിനൊപ്പം പഴം കഴിക്കരുതെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന അഭിപ്രായം. പുട്ടും പഴവും ചേര്‍ത്തു കഴിച്ചാല്‍ ദഹന പ്രക്രീയയെ പോലും ബാധിക്കും.

ഏകദേശം 3 മണിക്കൂറോളം എടുക്കും ഇവ ദഹിക്കാന്‍. കൂടാതെ നെഞ്ചെരിച്ചിലിനും പുളിച്ചു തികട്ടലിനും കാരണമാകും.

പുട്ടില്‍ അന്നജത്തിന്റെ അളവ് കൂടുതലാണ്. പഴത്തില്‍ പഞ്ചസാരയുണ്ട്. അതിനാല്‍ രക്ത്തില്‍ ഗ്ളൂക്കോസിന്റെ അളവ് വലിയ തോതില്‍ വര്‍ദ്ധിക്കുന്നതിനിടയാകും.

ഇത് നിയന്ത്രിക്കുവാന്‍ ശരീരം കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കേണ്ടതായും വരുന്നു. ഇത് ഭാവിയില്‍ ശരീരത്തിനു ദോഷം ഉണ്ടാക്കിയേക്കാം.

അതിനാല്‍ പതിവായി പുട്ടും പഴവും കോമ്പിനേഷന്‍ ഒഴിവാക്കുക. പുട്ടിനൊപ്പം കടലയോ ചെറുപയറോ കഴിക്കാവുന്നതാണ്.