ദിവസവും ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ ഗുണങ്ങളേറെയെന്ന് പഠനം

ദിവസവും ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ ഗുണങ്ങളേറെയെന്ന് പഠനം

Health

ദിവസവും ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ ഗുണങ്ങളേറെയെന്ന് പഠനം

ചൂടുവെള്ളത്തില്‍ കുളിക്കുന്നവര്‍ അനേകരുണ്ട്. തണുത്തവെള്ളം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണിത്. എന്നാല്‍ ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ഗുണങ്ങളേറെയുണ്ടാക്കുന്നെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

ഉറക്ക സമയം 90 മിനിറ്റു മുമ്പ് ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ആന്തരീക ശരീരത്തെ തണുപ്പിക്കുകയും ചര്‍മ്മത്തെ ചൂടാക്കുകയും ചെയ്യുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ചൂടുവെള്ളത്തിലെ കുളി ശരീരത്തിന്റെ സമ്മര്‍ദ്ദം കുറയ്ക്കുകയും തലച്ചോറിലെ രക്ത ചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പേശികളുടെ മുറുക്കവും ശരീരവേദനയും ഒഴിവാക്കാന്‍ ചൂട്വെള്ളം സഹായിക്കും.

ചൂടുവെള്ളം പേശികളുടെ ക്ഷീണം ഫലപ്രദമായി ശമിപ്പിക്കുകയും കഠിനമായ വ്യായാമത്തിന് ശേഷമുള്ള അതികഠിനമായ വേദനയെ കുറയ്ക്കുകയും ചെയ്യുന്നു. ചൂടുവെള്ളം ചര്‍മ്മ സംരക്ഷണത്തിനും സഹായിക്കുന്നു.

കാരണം വെള്ളത്തില്‍നിന്നുള്ള നീരാവി സുഷിരങ്ങള്‍ തുറക്കുകയും തൊലിക്കടിയില്‍ കുടുങ്ങിയ എണ്ണയും അഴുക്കും നീക്കം ചെയ്യുകയും ചെയ്യും.

ചൂടുവെള്ളത്തില്‍ കുളിക്കുന്നതുമൂലം ടൈപ്പ് 2 പ്രമേഹത്തിന്റെ സാദ്ധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചൂടുവെള്ളം രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനാല്‍ രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

കാലാവസ്ഥ മാറുന്നതിനനുസരിച്ച് ജലദോഷവും പനിയും സാധാരണമാണ്. എന്നാല്‍ ചൂടുവെള്ളത്തില്‍ പതിവായി കുളിക്കുന്നത് മസ്തിഷ്ക്കത്തിനു സമീപമുള്ള രക്തക്കുഴലുകള്‍ക്ക് അയവ് വരുത്തുകയും സമ്മര്‍ദ്ദവും തലവേദനയും ലഘൂകരിക്കുകയും ചെയ്യുന്നു.

ചൂടുവെള്ളത്തിന്റെ ഏറ്റവും മികച്ച ഗുണം ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള കഴിവാണ്.

അത് മനസ്സിന് കുളിര്‍മ്മ ഉണ്ടാക്കി ഉറക്കത്തിനു സഹായിക്കുന്നു. ഹോര്‍മോണായ മെലറ്റോണില്‍ ഉല്‍പ്പാദിപ്പിക്കാന്‍ തലച്ചോറിനെ സഹായിക്കുന്നു.