നായ്ക്കളുടെ ഉമിനീര്‍ ശരീരത്തില്‍ കലരുന്നത് ആരോഗ്യത്തിന് ഹാനികരം എന്ന് ഗവേഷകര്‍

നായ്ക്കളുടെ ഉമിനീര്‍ ശരീരത്തില്‍ കലരുന്നത് ആരോഗ്യത്തിന് ഹാനികരം എന്ന് ഗവേഷകര്‍

Health

നായ്ക്കളുടെ ഉമിനീര്‍ ശരീരത്തില്‍ കലരുന്നത് ആരോഗ്യത്തിന് ഹാനികരം എന്ന് ഗവേഷകര്‍

നോട്ടിംഗ്ഹാം: നായ പ്രേമികളുടെ എണ്ണം സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ഈ കാലത്ത് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ് ഞെട്ടിക്കുന്നതാണ്.

വളര്‍ത്തുനായകളുടെ ഉമിനീര്‍ ശരീരത്തില്‍ കലരുന്നത് ആരോഗ്യത്തിനു ഹാനികരം ആണെന്ന് നോട്ടിംഗ്ഹാം സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വെളിപ്പെടുത്തുന്നു.

സ്നേഹപ്രകടനത്തിന്റെ ഭാഗമായാണ് നായകള്‍ അതിന്റെ യജമാനന്മാരെ നക്കുന്നത്. അവ ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും നാക്ക് ഉപയോഗിച്ചാണ്.

പൂച്ചകളെപ്പോലെ നായകളും നാക്ക് ഉപയോഗിച്ച് ശരീരം വൃത്തിയാക്കുന്നുണ്ട്. കണ്ണില്‍ കാണുന്നവയെല്ലാം അവ നാവുകൊണ്ട് സ്പര്‍ശിക്കാറുമുണ്ട്. അത് നായയുടെ സഹജമായ പെരുമാറ്റമാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

രോഗപ്രതിരോധശേഷി കുറവുള്ളവര്‍, തുറന്ന മുറിവുകള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് നായകളുടെ ഉമിനീര്‍ ശരീരത്തില്‍ കലരുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുന്നു.

നായകളുടെയും പൂച്ചകളുടെയും വായില്‍ കാണപ്പെടുന്ന കാപ്നോസൈറ്റോ ഫാഗ കാനിമോര്‍സസ് എന്ന ബാക്ടീരിയ ജീവന്‍ അപകടപ്പെടുത്തുന്ന സെപ്സിസിനു കാരണമാകം.

പാസ്ചുറെല്ല മള്‍ട്ടോസിഡ പോലുള്ള മറ്റ് സൂഷ്മാണുക്കള്‍ നായകളുടെ ഉമിനീരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെ പടരാന്‍ സാദ്ധ്യതയുണ്ട്. ഇത് റെനിബൈറ്റിന്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ രോഗങ്ങള്‍ക്കു കാരണമാകും.

ചെറിയ കുട്ടികള്‍, വയോധികര്‍, ഗര്‍ഭിണികള്‍ എന്നിവരാണ് സൂഡോട്ടിക് അണുബാധകളില്‍നിന്ന് ഉയര്‍ന്ന് അപകട സാദ്ധ്യതയുള്ളവരായി കണക്കാക്കപ്പെടുന്നവര്‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.