ചേനയുടെ ഔഷധ ഗുണങ്ങള്‍ വലുതാണ്
നമ്മുടെ നാട്ടിലെ പ്രധാന കാര്‍ഷിക വിളകളിലൊന്നാണ് ചേന. പൂര്‍വ്വികരുടെ പ്രധാന ഭക്ഷണ വിഭവമായിരുന്നു ഈ കാര്‍ഷിക വിഭവം.
ചേനപോലെതന്നെ ഗുണമുള്ളതാണ് ഇതിന്റെ തണ്ടും ഇലയും. ചേനയിലെ ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ അണുബാധകള്‍, വിഷവസ്തുക്കള്‍, ദഹനനാളത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന മറ്റ് രോഗകാരികള്‍ എന്നിവയുമായി പോരാടുന്നു.
കൊഴുപ്പു കുറഞ്ഞ പച്ചക്കറിയാണിത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചേന കഴിക്കുന്നത് ഉയര്‍ന്ന കൊളസ്ട്രേളിനെ തടയാനും സഹായിക്കുന്നു.
മറവിയെ തടയാനും തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന സിങ്ക്, സെലനിയം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ ചേനയില്‍ അടങ്ങിയിരിക്കുന്നതിനാലാണ് തലച്ചോറിന് ഗുണം ചെയ്യുന്നത്.
ശരീരത്തില്‍ ഹോര്‍മോണ്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുകയും ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിനും ഉത്തമമാണ്.
പൈല്‍സ്, വയറുവേദന, മലബന്ധം തുടങ്ങിയ തകരാറുകള്‍ പരിഹരിക്കുന്നു.

