പേരയ്ക്ക ഉത്തമ ഔഷധ ഫലം

പേരയ്ക്ക ഉത്തമ ഔഷധ ഫലം

Health

പേരയ്ക്ക ഉത്തമ ഔഷധ ഫലം
നമ്മുടെ നാട്ടിലെ സുലഭമായ ഫലമാണ് പേരയ്ക്ക. പലരും ഈ ഫലത്തെ നിസ്സാരമായാണ് കാണുന്നത്.

എന്നാല്‍ ഒരു ഉത്തമ ഔഷധ ഫലമാണ് പേരയ്ക്ക. ഒരു ഓറഞ്ചിനേക്കാള്‍ നാലിരട്ടി വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്നത് പേരയ്ക്കായിലാണ്. ആരോഗ്യ സംരക്ഷണത്തിന് പേരയ്ക്ക മികച്ചതാണ്.

ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ പേരയ്ക്കായ്ക്ക് സാധിക്കും. പൊട്ടാസ്യം, വൈറ്റമില്‍ സി എന്നിവ രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കും. രക്തത്തിലുള്ള കൊഴുപ്പ് അടിയുന്നത് തടയുകയും ചെയ്യും.

ചുവപ്പ് കലര്‍ന്ന പേരയ്ക്ക ആരോഗ്യത്തിന് ഉത്തമമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വൈറ്റമിന്‍ സി ധാരാളം പേരയ്ക്കായില്‍ അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. പനി, ചുമ, ജലദോഷം എന്നിവ അകറ്റാനും പേരയ്ക്ക കഴിക്കുന്നതുമൂലം സഹായിക്കുന്നു.

ജ്യൂസായോ. സാലഡായോ ഭക്ഷണത്തിനൊപ്പം പേരയ്ക്ക കഴിക്കാവുന്നതാണ്.

പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ‍, സ്തനാര്‍ബുദം. സ്കിന്‍ ക്യാന്‍സര്‍ ‍, വായിലുണ്ടാകുന്ന ക്യാന്‍സര്‍ എന്നിവ തടയാന്‍ പേരയ്ക്കായ്ക്കു കഴിവുണ്ട്.

കാഴ്ചശക്തി നിലനിര്‍ത്താനുള്ള വൈറ്റമിന്‍ എ ഇതിലുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.