നല്ല ഉറക്കം ലഭിക്കാനുള്ള ലളിതമായ മാര്‍ഗ്ഗങ്ങള്‍.

നല്ല ഉറക്കം ലഭിക്കാനുള്ള ലളിതമായ മാര്‍ഗ്ഗങ്ങള്‍.

Health

നല്ല ഉറക്കം ലഭിക്കാനുള്ള ലളിതമായ മാര്‍ഗ്ഗങ്ങള്‍.

ഇന്ന് നല്ലൊരു ശതമാനം ആളുകളെയും ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ഉറക്കക്കുറവ്.

രാത്രിയില്‍ ഉറങ്ങാനായി കിടക്കുമ്പോള്‍ ഉറക്കം വരാതെ സമയം തള്ളി നീക്കി ബുദ്ധിമുട്ടു സഹിക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

നന്നായി ഉറങ്ങാന്‍ കൂടുതല്‍ നേരം നടക്കുക. പകല്‍ സമയം വീട്ടിനുള്ളില്‍ ഇരുന്നു സമയം കളയാതെ കുറെ സമയം നടക്കുന്നത് നല്ല വ്യായാമത്തിനും രാത്രിയിലുള്ള മെച്ചപ്പെട്ട ഉറക്കത്തിനും കാരണമാകുന്നു.

രണ്ടാമതായി ചുറ്റുമുള്ള ലൈറ്റുകള്‍ അണയ്ക്കുക. ചില ബെഡ്സൈഡ് ലാമ്പുകള്‍ കിടക്കകള്‍ക്കരികില്‍ ചൂടു ഉളവാക്കുന്നു.

ഇത് കണ്ണുകള്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ഉറക്കക്കുറവിന് കാരണമാകുകയും ചെയ്യുന്നു. മൂന്നാമതായി ഉറങ്ങുന്നതിനു അര മണിക്കൂര്‍ മുമ്പെങ്കിലും ടിവി കാണുന്നതും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും ഒഴിവാക്കുക.

കണ്ണിനു നന്നായി വിശ്രമം നല്‍കുക. നാലാമതായി ഉറങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പ് അത്താഴം കഴിക്കുക. തുടര്‍ന്ന് 10 മിനിറ്റെങ്കിലും നടക്കുക. ഈ ശീലം ദഹനക്രീയ സുഗമമാക്കുന്നതിനും നല്ല ഉറക്കത്തിനും സഹായിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.